സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ശുചിത്വം സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം സുന്ദരം

ഒരിടത്ത് രാജു എന്നൊരു കുട്ടിയുണ്ടായിരുന്നു.അവൻ പഠിക്കാൻ വളരെ മിടുക്കനായിരുന്നു.അതുകൊണ്ടുതന്നെ അവന്റെ സ്കൂളിലെ അധ്യാപകർക്കെല്ലാം അവനെ വളരെ ഇഷ്ടമായിരുന്നു.എന്നാൽ ഒരു ദിവസം രാവിലെ സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രാർത്ഥനയിൽ രാജുവിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ അധ്യാപകൻ ക്ലാസ്സിൽ വന്നപ്പോൾ രാജു ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു.അധ്യാപകൻ രാജുവിനെ വിളിച്ച് എന്താ പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് ചോദിച്ചു.രാജു പറഞ്ഞു,സാർ ,പതിവുപോലെ തന്നെ ഞാൻ ഇന്നും നേരത്തെ തന്നെയാണ് ക്ലാസ്സിൽ വന്നത്. എന്നാൽ ഞാൻ വന്നപ്പോൾ ബാക്കിയുള്ളവർ എല്ലാവരും പ്രാർത്ഥനയ്ക്ക് പോയിരുന്നു.അപ്പോഴാണ് ഞാൻ നമ്മുടെ ക്ലാസ്സ്റൂം ശ്രദ്ധിച്ചത്.ക്ലാസ്സിൽ നിറയെ പൊടിയും കീറിയ പേപ്പറുകഷണങ്ങളും മിഠായിക്കവറുകളുമൊക്കെയായി വൃത്തിഹീനമായാണ് കിടന്നത്.ഞാൻ അപ്പോൾതന്നെ പേപ്പറുകളെല്ലാം പെറുക്കി ക്ലാസ്സ്റൂം തൂത്തുവാരി വൃത്തിയാക്കി.അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു.അതിനാലണ് ഞാൻ വരാതിരുന്നത്. രാജു പറയുന്നത് കേട്ടപ്പോൾ അധ്യാപകന് അത്ഭുതം തോന്നി.അധ്യാപകൻ രാജുവിനെ വിളിച്ച് അഭിനന്ദിച്ചു. ശേഷം എല്ലാ കുട്ടികളോടുമായി പറഞ്ഞു നാം എല്ലാവരും ഇതുപോലെ ആവണം... നാം ജീവിക്കുന്ന ചുറ്റുപാടുകൾ നാം തന്നെ വൃത്തിയായി സൂക്ഷിക്കണം.....വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിക്കണം.....എങ്കിൽ മാത്രമേ ആരോഗ്യത്തോടെ രോഗങ്ങളെ പ്രതിരോധിച്ച് ജീവിക്കുവാൻ നമ്മുക്ക് കഴിയൂ....രാജു നമ്മുക്കെല്ലാവർക്കും ഒരു മാതൃകയാണ്......

അനഘ ബിജു
4 ബി സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ