ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

<
ടൗണിലായിരുന്നു അപ്പുവിന്റെ വീട്. അച്ചനും അമ്മയും അവിടുത്തെ സ്ക്കൂളിലെ അധ്യാപകർ ആയിരുന്നു. അവധിക്കാലം ആഘോഷിക്കുന്നതിനായി അപ്പു ഗ്ര‍ാമത്തിലുള്ള അമ്മയുടെ വീട്ടിലെത്തി. അപ്പുവിനെക്കണ്ടപ്പോൾ അപ്പൂപ്പനും അമ്മൂമ്മയ്ക്കും വളരെ സന്തോഷമായി. വീടിന് സമീപത്തുള്ള കൂട്ടുകാരുമായി അപ്പു കളികൾ തുടങ്ങി. അമ്പലമുറ്റത്തും പാടത്തും മരക്കൊമ്പുകളിലുമായി അവർ അവധിക്കാലം അഘോഷിച്ചു. അങ്ങനെയിരിക്കെ ഗ്ര‍ാമത്തിലെ അമ്പലത്തിൽ ഉത്സവം കൊടിയേറി. അപ്പുവും കൂട്ടുകാരും അമ്പലക്കുളത്തിൽ തന്നെ ആയിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അപ്പുവിന് തലവേദനയും പനിയും തുടങ്ങി. അപ്പൂപ്പൻ അടുത്തുള്ള ആശുപത്ര‍ിയിൽ കൊണ്ട് പോയി. ഡോക്ടർ അപ്പുവിനോട് കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചു. പരിശോധനകൾ എല്ലാം കഴിഞ്ഞ് ഡോക്ടർ അപ്പുവിനോടായി പറ‍ഞ്ഞു. അവധിക്കാലത്തിന്റെ സന്തോഷത്തിൽ കളിച്ചു നടക്കുന്നതിനിടയിൽ കൃത്യ സമയത്ത് ആഹാരം കഴിക്കാനും ശുചിത്വം പാലിക്കാനും ശ്രദ്ധിക്കാതിരുന്നതാണ് അപ്പുവിന് രോഗം വരാൻ കാരണം. അതു കൊണ്ട് ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുകയും വേണം. കൂട്ടുകാരേ..........അവധിക്കാലം വരുമ്പോൾ എല്ലാം മറന്ന് ആഘോഷിക്കുന്ന നമ്മക്ക് എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ...

മാളവിക
3 B ഗവ. എച്ച്.എസ്സ് എൽ.പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ