ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ഉള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ. നമ്മുടെ കേരളീയരെ സംബന്ധിച്ചിടത്തോളം ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നിൽ നിൽക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് പരിസരശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിറകിലാണ്. നമ്മൾ ആരും കാണാതെ മാലിന്യം റോഡിലേക്ക് ഇടുന്നു. വീട്ടിലെ അഴുക്കുജലം തോട്ടിലേക്ക് ഒഴുക്കുന്നു. സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് ഇടുന്നു. മഴക്കാലമാകുമ്പോൾ പകർച്ച വ്യാധി പടർന്നുപിടിക്കാൻ കാരണമാകുന്നു. ഇതെല്ലാം നമ്മുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നു. ജീവൻ വരെ അപകടത്തിലാക്കുന്നു. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന റോഡുകളും വൃത്തി ഇല്ലാത്ത പൊതുസ്ഥലങ്ങളും നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചകളാണ്. ഇതിനെല്ലാം ഒരു പരിഹാരം കണ്ടില്ലെങ്കിൽ ഒരു സമൂഹത്തിന്റെ തന്നെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം