ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/പ്രകൃതിയുടെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angadischool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ അതിജീവനം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ അതിജീവനം

എല്ലാവരുംപ്രകൃതിയുടെ മക്കളാണ്. മനുഷ്യർ മൃഗങ്ങൾ പക്ഷികൾ മരങ്ങൾ എല്ലാവരും . പണ്ട് പ്രകൃതി മാതാവിന്റെ മടിത്തട്ടിൽ സ്നേഹത്തോടെ ജീവിച്ചു പ്രകൃതിയിൽ നിന്ന് ആവശ്യത്തിനുള്ള വിഭവങ്ങൾ മാത്രം എടുത്തു പ്രകൃതി മനുഷ്യനെ കൂടുതൽ ബുദ്ധിയും ചിന്താശേഷിയും നൽകി തന്റെ മറ്റു മക്കളെ മനുഷ്യൻ സംരക്ഷിക്കുമെന്ന കരുതിയാവും ഇങ്ങനെ ചെയ്തത് കുറേക്കാലം കഴിഞ്ഞപ്പോൾ അവന്റെ ആവശ്യങ്ങൾ പലതരം ആഗ്രഹങ്ങൾ ലേക്ക് മാറി ആദ്യം പ്രകൃതിയെ ചെറുതായി ചൂഷണം ചെയ്യാൻ തുടങ്ങി കാലം പിന്നെയും കഴിഞ്ഞു മനുഷ്യന്റെ ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങൾ ആയി മാറി അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു വനനശീകരണം നടത്തി അന്തരീക്ഷ മലിനീകരണം ജലമലിനീകരണം എല്ലാത്തിനും മനുഷ്യൻ കാരണക്കാരനായി അവൻ അത്യാർത്തി കൊണ്ട് തന്റെ സഹോദരങ്ങളായ മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കി പലതരത്തിൽ പ്രകൃതി മുന്നറിയിപ്പുനൽകി എന്നിട്ടും മനുഷ്യൻ പഠിച്ചില്ല ഒടുവിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പോലും കഴിയാത്ത ഒരു കുഞ്ഞു ജീവി കൊറോണ വൈറസ് ജാതിമത വർഗ രാഷ്ട്ര വ്യത്യാസമില്ലാതെ മനുഷ്യരിലേക്ക് രോഗം പടർത്തി ഭൂമിയിലെ ഏറ്റവും ശക്തൻ എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ഈ കുഞ്ഞു ജീവിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന അവസ്ഥയാണുള്ളത് ഇപ്പോൾ ആഘോഷങ്ങളില്ല അനാവശ്യ യാത്രകൾ ഇല്ല

      പക്ഷേ പ്രകൃതി അതിജീവനത്തിന് പാതയിൽ ആണ് പലതരം മലിനീകരണങ്ങൾ ഇൽ നിന്ന് ചെറിയൊരു ആശ്വാസം കിട്ടിയിരിക്കുന്നു ഒരു കാര്യം നമ്മൾ ഓർക്കണം പ്രകൃതിയെ നശിപ്പിച്ചു മനുഷ്യനുമാത്രം ലോകത്ത് ജീവിക്കാൻ സാധ്യമല്ല

ഷിഫാന
6E ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം