സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/അക്ഷരവൃക്ഷം/ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmary'slpscharummood (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം

എല്ലാവരെയും പോലെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ഒരു പെൺകുട്ടി ആയീരുന്നു മീര. പാടവും കുളവും ഉള്ള വീടാണ് അവളുടെ. അച്ഛനും അമ്മയും അവളും മാത്രമേ ഉള്ളു വീട്ടിൽ ഏക മകളാണ് മീര. പഠിക്കാൻ മിടുക്കി അധ്യാപകരുടെ പ്രിയ ശിഷ്യ. മികച്ച ഒരു ജോലി അവളുടെ ലക്ഷ്യം ആയീരുന്നു. അച്ഛനും അമ്മയ്ക്കും തണൽ ആകാൻ അവൾ കൊതിച്ചു. അർഹമായ ജോലി തേടി എത്തും എന്ന് അവൾക്കു അറിയാമായിരുന്നു. പരിക്ഷ പലതും എഴുതി ഒടുവിൽ അവളെ തേടി ആ ജോലി എത്തി. വിവരം അറിയിക്കാൻ ഓടി എത്തിയ അവൾ ഞെട്ടി തന്റെ വീട്ടിൽ ആൾകാർ കൂടി നില്കുന്നു. അമ്മയുടെ നിലവിളി അകത്തു കയറിയ അവൾ ഞെട്ടി അച്ഛന്റെ നെഞ്ചിലെക്ക് വീണ് അവൾ പൊട്ടി കരഞ്ഞു അച്ഛന്റെ ശരീരം എടുത്തപ്പോൾ അവളുടെ ബോധം മറഞ്ഞു. ബോധം വന്നപ്പോൾ കരഞ്ഞു കലങ്ങി അമ്മ ഇരിപ്പുണ്ട്. അച്ഛൻ ഇല്ലാത്ത വീട്... അവൾ അച്ഛന്റെ പെട്ടി തുറന്നു അതിൽ ഒരു കടലാസ് കണ്ടു അച്ഛന്റെ പൊന്നുമോളെ നീ ഒരിക്കലും അമ്മയെ വിഷമിപ്പിക്കാൻ പാടില്ല. കാരണം പൊന്നുപോലെ നിന്നെ നോക്കിയ അവൾ മക്കൾ ഇല്ലാത്ത ഞങ്ങൾക്ക് വളർത്താൻ കിട്ടിയ മുത്താണ് നീ അച്ഛന്റെ സ്വപ്നം അതാണ് നീ അല്ല നിന്റെ വളർച്ച. എന്ന് മോളുടെ മാത്രം അച്ഛൻ തോരാതെ കണ്ണീർ പൊഴിഞ്ഞു ഓടിച്ചെന്നു അവൾ അമ്മയെ ചുംബിച്ചു അച്ഛന്റെ കത്ത് അവൾ അമ്മയെ കാണിച്ചില്ല താൻ അറിഞ്ഞു എന്ന് അമ്മയെ അറിയിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. താൻ അനാഥ അല്ല... അമ്മയുടെ പൊന്നുമോൾ ഞാൻ മാത്രം ആണ് അവൾ മനസ്സിൽ പറഞ്ഞു

ദയ. ജീ നായർ
4 C സെന്റ്.മേരീസ്.എൽ.പി.സ്കൂൾ,ചാരുംമൂട്
കായംകുുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ