അന്ധകാരത്തിൻ ആഴത്തിലാണെങ്കിലും എൻമനസ്സിൽ തിളങ്ങും കിനാവുകൾ ശലഭമില്ലാത്തൊരു പൂക്കാലമെങ്കിലും ശലഭമാം കിനാവുകൾ പാറിപ്പറക്കുന്നു വേനലിൽ വേർപ്പു കണങ്ങളൊഴുകി അതു കിനാവായി കുളിരേകുന്നു എനിക്ക് സുഖ തണുവേകുന്നു തെന്നൽ മഴയെ നീക്കിയെങ്കിലും കിനാവിന്റെ മഴയുണ്ടിന്നെൻമനസ്സിൽ കിളികളില്ലാത്തൊരു ശൂന്യാകാശമാണെങ്കിലും കിനാവിൽ പെരുമഴ പെയ്യുന്നു!