സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ കൂട്ടുകാരി

15:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കവിത)
കൂട്ടുകാരി


  • ഞാനെൻ വാതിൽപടിയിൽ തനിയെ-
  • വർത്താനം പറഞ്ഞിരുന്നു പ്രകൃതിയുമായി
  • ഒരു കുളിർ കാറ്റായ് കുളിരണിയിച്ചും
  • ഒരു ചെറുമഴയായ് നനച്ചും അവളെന്നോട്
  • കൂട്ടുകൂടി പതിയെ പതിയെ
  • എൻ ആനന്ദവേളകളിൽ ആർത്തുല്ലസിച്ചവൾ
  • എൻ സങ്കടങ്ങളിൽ തെന്നലായ് ആശ്വസിപ്പിച്ചവൾ
  • നേരമില്ലെങ്കിലും, നേരമില്ലെങ്കിലും
  • കാണാപാഠമായ് അവൾക്കെൻ ജീവിതം
  • അത്രയ്ക്ക് എന്നെ അറിയുന്നവൾ
  • അവളെ അറിയാൻ ആരുമില്ല
  • അവളുടെ സങ്കടം അറിയാൻ ആരുമില്ല
  • തിരക്കിയില്ല ഞാനും

എൻ ജീവിതത്തിരക്കിൽ

  • അവൾ തൻ സങ്കടം, എന്നാലും
  • ഇപ്പോൾ ഞാനറിയുന്നു എൻ-
  • ആത്മസഖിയുടെ വേദന, അരുതേ
  • കൊല്ലരുതേ വീണ്ടുവിചാരമില്ലാതെ
  • അവിടവിടെയുയരുന്ന പച്ചത്തുരുത്തുകൾ
  • പ്രകൃതിസ്നേഹികളാം മനുഷ്യർ
  • നമുക്കൊത്തു കൈക്കോർക്കാം നല്ലൊരു നാളേക്കായ്
  • അവൾ തൻ സന്തോഷം തിരിച്ചുപിടിക്കാൻ...



 

എസ്സ്. കെ. നേഹ കുമ്പനാട്
11 A സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത