എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/“വഴി മുടക്കിയ കൊറോണ”......

Schoolwiki സംരംഭത്തിൽ നിന്ന്
വഴി മുടക്കിയ കൊറോണ”...

ലോകമെമ്പാടും മഹാമാരിയായ്
പെയ്തിറങ്ങുന്നു കൊറോണയിന്ന്
കാണുവാൻ വയ്യ സൂഷ്മ ജീവി:- എന്നാൽ അറിയുന്നു നാമിന്നു ഭീകര ജീവിയായി
ലക്ഷക്കണക്കിനു മർത്യരെയല്ലോ ഈ മഹാ ജീവി വിഴുങ്ങിടുന്നു
ലോക് ഡൗൺ കാലം തുടങ്ങിയപ്പോൾ ജീവിതം വഴിമുട്ടി നിന്നു പോയി
പാടത്തും പറമ്പിലും വേലയില്ല പാവം കൃഷിക്കാരിതെന്തു ചെയ്യും ?
ഗതാഗത മാർഗ്ഗങ്ങളൊന്നുമില്ല
വിപണന കേന്ദ്രങ്ങളെങ്ങുമില്ല അന്നത്തിനില്ലൊരു പോംവഴിയും പട്ടിണി പാവങ്ങളെന്തു ചെയ്യും ?
ഭക്ഷണശാലകളെന്നുമില്ല
പക്ഷി മൃഗാദികൾ പട്ടിണിയായ്
ജനങ്ങളെ വീട്ടിലിരുത്തുവാനായ് പാടുപെടുന്നൊരു പോലീസുകാർ
ജീവിതമെല്ലാം മറന്നുവെച്ച്
പൊരുതുന്നു ആരോഗ്യ ജീവിനക്കാർ
ഈ മഹാവ്യാധിയെ തുരത്തിടാനായ് ജാഗ്രത നാമേവരും പാലിക്കണം
വെള്ളവും സോപ്പുമുപയോഗിച്ച് കൈകൾ പലവുരു കഴുകിടേണം
വായും മുഖവും മറച്ചിടേണം
അകലങ്ങൾ നാമിന്നു പാലിക്കണം
അകലാതെയകലണം സ്നേഹ ബന്ധങ്ങൾ
ആഘോഷമൊക്കെയൊഴുവാക്കണം
വീട്ടിലിരുന്നാൽ സുരക്ഷ നേടാം
തുരത്തുവാനാകും കൊറോണയെയും .......

 

വൈഗ വിനോദ്
5A എ എൻ എം യു പി എസ് ജി നഗർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത