സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/ഒന്നിക്കാം കരുതലോടെ

ഒന്നിക്കാം കരുതലോടെ

ഇന്ന് ലോകം മുഴുവനും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം ആണ് കൊറോണ അഥവാ കോവിഡ്-19. ചൈനയിൽ നിന്ന് ഉൽഭവപ്പെട്ട ഈ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ച കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. അവിടുത്തെ ജനങ്ങളുടെ അശ്രദ്ധയും കരുതലില്ലായിമയും കാരണം അതു പല രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ് ചെയ്തത്.
ഈ വൈറസ് അമേരിക്കയിലും ബ്രിട്ടനിലും ചൈനയിലുമൊക്കെ നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോഴും മലയാളികൾക്ക് അഭിമാനകരമായി കേരളത്തിലെ ജനങ്ങൾ കോവിഡിനെ പിടിച്ചുകെട്ടി. ഇപ്പോൾ എല്ലാവരും വീടുകളിൽ ഇരിക്കുകയാണ്. പുറത്തിറങ്ങി കളിക്കാൻ നിൽക്കാതെ വീടുകളിലിരുന്നു എഴുത്തിലൂടെയും വരയിലൂടെയും വായനയിലൂടെയും നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക.

കേരളം കൊറോണയെ പിടിച്ചുകെട്ടി എന്ന് പറയുമ്പോൾ നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയനെയും, ആരോഗ്യ മന്ത്രിയായ കെ. കെ ഷൈലജ ടീച്ചറിനെയും മറ്റു ആരോഗ്യ പ്രേവര്തകരെയും വേണം നമ്മൾ ആദ്യം ഓർക്കാൻ. ഇപ്പോൾ മാധ്യമങ്ങളിലൂടെ നമ്മൾ കാണുന്ന ദൈവത്തിന്റെ മാലാഖമാർ എന്ന് പറയുന്ന നഴ്‌സുമാർ അവർ സ്വന്തം ജീവൻ പണയം വെച്ചാണ് അവർ രോഗികളെ സുസ്രൂഷിക്കുന്നതു. പിന്നെ നമ്മൾ ഓർക്കേണ്ടത് രാവെന്നും പകലെന്നും നോക്കാതെ നമ്മുടെ സുരക്ഷക്കായി കാവൽ നിൽക്കുന്ന പോലീസുകാരെയാണ്, അവർ ഒരു വിശ്രമവുമില്ലാതെ അവരുടെ നാടിനും, ജനത്തിനും വേണ്ടി നമ്മുക്ക് കാവൽ നിൽക്കുന്നു
കേരളത്തിലെ സർക്കാർ ജനങ്ങളുടെ ഒപ്പമുണ്ട് അതുകൊണ്ട് നമ്മൾ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു വേണം മുൻപോട്ടു പോകാൻ. ഈ വൈറസ് ലോകം മുഴുവൻ പരക്കുമ്പോഴും വ്യാജ വർത്തക്കൊന്നും ഒരു കുറവുമില്ല. അത്തരത്തിലുള്ള വാർത്തകൾ ഒഴിവാക്കുക

യൂറോപിയൻ രാജ്യങ്ങളെപോലെ കൈവിട്ടു പോകാതെ നമ്മൾ ജാഗ്രതയുള്ളവരായിരിക്കുക.. "നേരിടാം നമുക്ക് ഈ മഹാമാരിയെയും"

അബിൻ ജോസഫ്
8 B സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം