ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എന്ന മഹാമാരി

നമ്മുടെ ലോകം ഇന്ന് ഒരു കടുത്ത പ്രതിസന്ധി നേരിടുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി മുളച്ച കോവിഡ് എന്ന മഹാമാരി ഇന്ന് ലോകത്തെ ആകെ മാറ്റി മറിച്ചു. ഇതു കണ്ട് ലോകത്തിലെ ജനങ്ങൾ എല്ലാം വിറങ്ങലിച്ചു നിൽക്കുകയാണ്. ഇതിനെ ഈ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി നാം ഓരോരുത്തരും സാമൂഹിക അകലം പാലിക്കുകയും ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കയ്യും മുഖവും കഴുകേണ്ടതുമാണ്. ലോക രാജ്യങ്ങൾക്ക് മാതൃക യായി നമ്മുടെ കേരളം ഇന്ന് തല ഉയർത്തി നിൽക്കുകയാണ്. കാരണം നമ്മുടെ ആരോഗ്യ മേഘലയിലെ പ്രവർത്തനം കൊണ്ടു നമുക്ക് ഈ മഹാമാരിയെ ഒരു പരിധി വരെ ചെറു ത്തു നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. നാം ഓരോരുത്തരും സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിച്ചു മുന്നോട്ടു പോവേണ്ട താണ്.

മുഹമ്മദ് സഹീൻ. സി. വി
4A ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം