എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ

ഹായ് നമസ്കാരം... ഞാൻ കൊറോണ.. എല്ലാവരും കരുതിയിരിക്കുന്നത് എന്റെ ജനനം ചൈനയിൽ ആണെന്നാണ്. എന്നാൽ ഞാൻ കാട്ടിനുള്ളിലെ ചില മൃഗങ്ങളുടെ ശരീരത്തിനുളിൽ ഒതുങ്ങി കഴിയുക ആയിരുന്നു.. ആ എന്നെ മൃഗങ്ങളോട് കൂടി വേട്ട ആടി ചൈനയിലെ ഹുവാൻ എന്ന മാർക്കറ്റിൽ എത്തിക്കുകയായിരുന്നു.. അവിടെ നിന്ന് ഞാൻ മനുഷ്യരിലേക്ക് പടർന്നു കയറി. പക്ഷെ ചൈനക്കാർ എന്നെ പെട്ടെന്നു തിരിച്ചറിഞ്ഞു. അവർ പെട്ടെന്ന് തന്നെ എന്നെ നശിപ്പിക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരുന്നു. അവിടെ കുറെ ജീവൻ എടുക്കാൻ കഴിഞ്ഞെങ്കിലും പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നതോട് കൂടി ഞാൻ ലോകത്തിന്റെ പല ഭാഗത്തേക്കും ചേക്കേറി.. കൂട്ടത്തിൽ ഇന്ത്യയിലേക്കും..
ഇന്ത്യയിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ആണ് ആദ്യമായി വന്നിറങ്ങിയത്... പക്ഷെ വന്നിറങ്ങും മുൻപേ എന്നെ നശിപ്പിക്കാനുള്ള നടപടികളുമായി അവിടത്തെ സർക്കാരും ആരോഗ്യ പ്രവർത്തകരും മുന്നിട്ടിറങ്ങിരുന്നു.... കേരളത്തിൽ എനിക്ക് ഒന്നും ചെയ്യാൻ അവർ സമ്മതിച്ചില്ല തലങ്ങും വിലങ്ങും ഓടി നടന്ന എന്നെ അവർ ശ്വാസം മുട്ടിച്ചു. ഒരു ഭാഗത്തേക്കും അനങ്ങാൻ പറ്റാത്ത രീതിയിൽ അവർ എന്നെ തളച്ചു. ആരോഗ്യ പ്രവർത്തകർ എന്നെ തളക്കാൻ രാവും പകലും പ്രയത്‌നിച്ചു... സ്വന്തം കുടുംബത്തെയും നൊന്തു പ്രസവിച്ച കുഞങ്ങളെയും അടക്കം വിട്ട് അവർ എനിക്കെതിരെ പോരാടാൻ വന്നു... അവർക്ക് ബലമായി ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയും ഊർജ്യസ്വലമായ ആരോഗ്യമന്ത്രിയും പോലീസും മറ്റു സേന അംഗങ്ങളും കൂടി ആയപ്പോ എനിക്ക് മുട്ട് മടക്കേണ്ടി വന്നു... ഞാൻ കേരളത്തോട് വിട പറയുകയാണ്.... ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് കൂട്ടത്തിൽ കുറെ മാലാഖമാരുടെയും സ്വന്തം നാട്..

എന്ന സ്വന്തം കൊറോണ..

ആയിഷ പി വി
8 D എം.ഐ.എച്ച്.എസ്.എസ്. ഫോർ ഗേൾസ് പുതുപൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ