ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/മൃഗങ്ങളും പക്ഷികളും
മൃഗങ്ങളും പക്ഷികളും
പണ്ട് പണ്ട് ഒരു കാട്ടിൽ മൃഗങ്ങളും പക്ഷികളും തമ്മിൽ ഏറ്റുമുട്ടി. പൊരിഞ്ഞ യുദ്ധമായി. യുദ്ധത്തിൽ ഇരു കൂട്ടരും മാറി മാറി ജയിച്ചു. ഒരു യുദ്ധത്തിൽ മൃഗങ്ങൾ ജയിച്ചാൽ അടുത്ത യുദ്ധത്തിൽ പക്ഷികളാണ് ജയിക്കുക. ആരാണ് പൂർണ വിജയം നേടുക? ആരു ജയിച്ചാലും തനിക്കു സുരക്ഷിതത്വം ലഭിക്കണമെന്ന മോഹത്തോടെ വവ്വാൽ ചില യുദ്ധങ്ങളിൽ പക്ഷികളുടെയും ചില യുദ്ധങ്ങളിൽ മൃഗങ്ങളുടെയും കൂടെ ചേർന്നു. അങ്ങനെ വവ്വാൽ അവസരവാദിയായി. ഒടുവിൽ മൃഗങ്ങളും പക്ഷികളും സന്ധി ചെയ്തു. യുദ്ധം മതിയാക്കി യോജിച്ചുകഴിയാൻ തീരുമാനിച്ചു. സ്വന്തം കാര്യം മാത്രം നോക്കി അവസരവാദി നിലപാട് സ്വീകരിച്ച വവ്വാലിനെ പക്ഷികളും മൃഗങ്ങളും പുറം തള്ളി. ഒടുവിൽ വവ്വാ ലിന് ആ കാട്ടിൽ നിന്നും ഒളിച്ചോടി പോകേണ്ടിവന്നു. അങ്ങനെയാണത്രെ വവ്വാലിന് പകൽ ഒളിക്കുകയും രാത്രി ഭക്ഷണം തേടുകയും ചെയ്യേണ്ടി വന്നത്. - ഗുണപാഠം - ഏത് പ്രശ്നത്തിലും സ്വന്തം കാര്യം മാത്രം നോക്കുന്നവരെ എല്ലാവരും പുറംതള്ളും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ