സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവ്

കണ്ടുഞാനെന്റെ പൂങ്കാവനത്തിൽ
ഒരു കൊച്ചുപൂവിന്റെ തലയുയർത്തൽ
വന്നില്ലവളെന്നെക്കാൺമതിനായ്
എങ്കിലും ഞാനതു കാത്തിരുന്നു.
ഒരു നാളിൽ പിന്നെ തലപൊക്കിയാ
പൂമൊട്ടിൽ നിന്ന് കൊച്ചുപൂ ജനിച്ചു
പുഞ്ചിരിതൂകിയെൻ നേർക്കവളും
എന്നിലുമൊരു കൊച്ചു ചിരിവിടർന്നു
പുലർക്കാലേ ചെന്നു ഞാനവിടേയ്ക്ക-
അവളെന്നെ നോക്കി പുഞ്ചിരിച്ചു.
എന്നനുജത്തിയെന്
ന് ഞാനോർത്തുപോയി
പിറ്റേന്നു ഞാനവിടെത്തിച്ചേർന്നനേരം
കണ്ടില്ലവളെ അവിടെയെങ്ങും.
പിന്നെ ഞാൻ കണ്ടിതാ മണ്ണിലേക്കു
യാത്ര ചൊല്ലിയവൾ പോയ്ക്കഴിഞ്ഞു.
കണ്ടു ഞാനവളിൽ വിതുമ്പാൻ
മറന്നൊരു കണ്ണുനീർ
അതു പൊഴിഞ്ഞതെൻ കൺകുളിർക്കത്തന്നെ
ഒരു നാൾ അവളെൻ അരികിൽ
വരും എന്നെക്കാൺ മതിനായ്....
 

വേദ ഷാൻലാൽ
4 സി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത