ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ മധുരമീ ബാല്യം
മധുരമീ ബാല്യം
എല്ലാവരുടെയും ജീവിതത്തിൽ ദൈവം കാവൽ നിൽക്കുന്ന ഒരുനിമിഷം ഉണ്ടാകും. എനിക്കും ഉണ്ടായിരുന്നു അത്തരം ഒരു നിമിഷം. എന്റെ ആത്മാവിന്റെ പുസ്തകത്തിൽ മയിൽപ്പീലികൾ കൊപ്പം ഞാൻ സൂക്ഷിക്കുന്ന ഒരു ഓർമ്മയാണ് എന്റെ "സ്കൂൾ ജീവിതം." ജീവിതം ഒരു മഹാസമുദ്രം ആണ്. മാധുര്യമേറിയ ഓർമ്മകളാണ് എന്റെ സ്കൂൾ ജീവിതം എനിക്ക് സമ്മാനിച്ചത്. മയിൽപ്പീലികൾ മാത്രമായിരുന്നില്ല എന്റെ ജീവിതമാകുന്ന പുസ്തകത്തിൽ ഉണ്ടായിരുന്നത്.ചെറിയ ചെറിയ പിണക്കങ്ങളും, സ്നേഹങ്ങളും, നൊമ്പരങ്ങളും, ചേർന്നതാണ് ആ കാലം ഒരുതരത്തിൽ പറഞ്ഞാൽ മാമ്പഴക്കാലം എന്നുതന്നെ പറയാം.അത്രമേൽ മധുരമായിരുന്നു എന്റെ സ്കൂൾ ചെയ്തതിന് മാമ്പഴത്തിന് പുളിയും മധുരവും ജീവിതമാകുന്ന മാമ്പഴത്തിൻ ഉണ്ടെന്ന് ഞാൻ പതിയെ തിരിച്ചറിഞ്ഞു തുടങ്ങി. ഒരു മഴക്കാലത്ത് ആയിരുന്നു ഞാൻ ആദ്യമായി സ്കൂൾ മുറ്റത്ത് ഒരു പോപ്പിക്കുട യും പുത്തൻ യൂണിഫോമും ബാഗും ഇട്ടു വന്നത് നിമിഷങ്ങൾ അന്നത്തെ നൊമ്പരങ്ങൾ ഇന്നും ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ഓർക്കുന്നു. ഓരോ ക്ലാസുകൾ കഴിയുമ്പോഴും മധുരം കൂടി വരികയായിരുന്നു. എന്നാൽ ഒരു നിമിഷം എല്ലാം ഇല്ലാതാകുന്നു എന്നോർക്കുമ്പോൾ എന്നും മനസ്സിൽ എന്തെന്നില്ലാത്ത ഒരു വിങ്ങലാണ്. ഇപ്പോഴിതാ സ്കൂൾ ജീവിതം അവസാനിക്കാൻ ആയിരിക്കുന്നു. ഒരുപക്ഷേ, ജീവിതത്തിലെ ഏറ്റവും മനോഹരമായ സുന്ദരമായ നിമിഷങ്ങൾ "പോയി പോയ കാലം ഇനി വരില്ല എന്ന് തീർച്ചയാണ് എന്നാലും ആഗ്രഹിക്കുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ" ഏറിയാൽ കുറച്ച് ദിവസങ്ങൾ അതുകഴിഞ്ഞാൽ ഈ മാധുര്യമേറിയ ഓർമ്മകൾ എല്ലാം വെറും ഒരു സ്വപ്നംപോലെ മാത്രമായി ചുരുങ്ങും, നമ്മുടെ ഹൃദയങ്ങളിൽ മായാത്ത അദൃശ്യമായ മുദ്ര പതിപ്പിച്ചിട്ടുണ്ട് ഓരോ നിമിഷവും, എന്നും എന്റെ ആത്മാവിന്റെ പുസ്തകത്തിൽ ഞാൻ പൂട്ടി വെച്ച, എനിക്ക് മാത്രം തുറക്കാവുന്ന പുസ്തകമാകുന്നു ഓർമ്മകളിൽ ഉണ്ടെന്ന് ഓർക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം, ആശ്വാസം. "ഓർമ്മകളിലൂടെ നമുക്ക് പോകാം എന്നാൽ ഒരിക്കലും ആ ഓർമകളിൽ ഒന്ന് ഇറങ്ങി ഒരു നിമിഷം ചെലവഴിക്കാൻ ആവുന്നില്ല എന്നതാണ് സത്യം" നനഞ്ഞ കണ്ണുകളും ചെറു പുഞ്ചിരി തൂകി ഏറെ വിങ്ങലോടെ ഓർക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ