ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്.
ഭയമല്ല വേണ്ടത് ജാഗ്രതയാണ്. കൊറോണക്കാലം എല്ലാവരും ഭയപ്പെടുന്ന കാലമാണെന്ന് പറയാം.ഈ രോകം ആദ്യം വന്നത് ചൈനയിലാണ്.ആ സമയത്ത് കൊറോണ വൈറസ് എന്ന് പറഞ്ഞുകേട്ടിട്ടേയുളളൂ. പിന്നെ ഇന്ത്യയിലുമെത്തി. പിന്നെയുളള ദിവസങ്ങൾ ടീവിയിലും പത്രത്തിലും കൊറോണയെ പറ്റി തന്നെ. അങ്ങനെ ലോകം മുഴുവൻ കൊറോണയെ പേടിച്ചുതുടങ്ങി. നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുറേ നിർദ്ദേശങ്ങൾ തന്നു തുടങ്ങി. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക , ഇടയ്ക്കിടെ വെളളംം കുടിക്കുക, കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, കണ്ണും മൂക്കും വായും കെെകൾ കൊണ്ട് തൊടാതിരിക്കുക. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രോഗം കൂടവന്നു പിന്നെ എല്ലാ സ്ഥലങ്ങളിലും ലോക്ഡൗൺ ആയി ഇപ്പോൾ കുറേ പേർ രോഗമുക്തരായി " ഭയമല്ല വേണ്ടത് ജാഗ്രതയാണ്”
|