ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പൂന്തോട്ടം
പൂന്തോട്ടം
ഒരിടത്ത് അങ്ങ് ദൂരെ പൂന്തോട്ടം എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ നാട്ടിൽ ഉള്ളവർക്ക് ശുചിത്വം എന്തെന്ന് അറിയില്ലായിരുന്നു.ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം പല രോഗങ്ങൾ പടർന്നു പിടിക്കുകയും പലരും മരിക്കുകയും ചെയ്തിരുന്നു.അങ്ങനെയിരിക്കെ അടുത്ത ഗ്രാമത്തിലെ ആരോഗ്യ പ്രവർത്തകർ ആ ഗ്രാമം സന്ദർശിച്ചു.വീടും പരിസരവും പരിശോധിച്ചു.മാലിന്യങ്ങൾ കൊണ്ട് മൂടിക്കിടക്കുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് ശുചിത്വത്തോടെ ജീവിച്ചാൽ രോഗങ്ങളിൽ നിന്ന് മുക്തി നേടാമെന്ന് ആരോഗ്യ പ്രവർത്തകർ ബോധവത്കരണം നടത്തി.തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ.എന്നും കുളിക്കണം. വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കണം. പാകം ചെയ്ത ഭക്ഷണം മൂടിവയ്ക്കണം. ഇങ്ങനെയുള്ള ആരോഗ്യ പ്രവർത്തകരുടെ ഉപദേശങ്ങൾ സ്വീകരിച്ച് പൂന്തോട്ടം നിവാസികൾ സന്തോഷമായി ജീവിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ