ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വീട് തന്നെ കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് തന്നെ കൂട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട് തന്നെ കൂട്
<poem>

കൊറോണ വൈറസ് കൊമ്പു കുലുക്കി വമ്പൻമാരോ അമ്പേ എന്നു വിലപിച്ചേ നാട്ടിലും റോട്ടിലും നിന്നവരെല്ലാം വീട്ടിന്നുള്ളിൽ ഓടിയൊളിച്ചേ.....

കൂട്ടുകാരെ കാണണ്ട കരം പിടിച്ചു നിൽക്കണ്ട മുഖം മറച്ചും കൈ കഴുകിയും ഭീകരനിൽ നിന്നോടിയൊളിച്ചേ...

പോലീസേമ്മേൻ ലാത്തിയുമായി പൊരി വെയിലത്തു നിൽക്കുന്നു. ഊണും ഇല്ല, ഉറക്കവുമില്ല ആരോഗ്യ പ്രവർത്തകർ നെട്ടോട്ടം...

അകലം പാലിക്കാൻ, കൈ കഴുകീടാൻ പള്ളിക്കൂടത്തിൽ പഠിച്ചവർ ഞങ്ങൾ സുരക്ഷിതരായ് വീട്ടിലിരിപ്പൂ ചങ്ങല കണ്ണികൾ പൊട്ടിച്ച്....

<poem>
അമൃത എസ് നായർ
4 ഗവ. എൽ .പി. എസ് .കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത