സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

13:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി

ലോകമെങ്ങും പരക്കുന്ന
കൊറോണയെന്ന മഹാമാരി
ലക്ഷോപലക്ഷം ജീവൻ- എടുക്കുമ്പോഴും
സ്വന്തം ജീവൻ മറന്ന് അതിനെതിരെ
പോരാടുന്ന
ആരോഗ്യ സേവകർ
ജീവനുവേണ്ടി മല്ലിടുന്നവരുടെ
സുരക്ഷിതത്വം ഉറപ്പാക്കുന്നു
പൊരിവെയിലത്ത് അശ്രദ്ധമായി
കണ്ണുവെട്ടിച്ച് പായുന്ന മനുഷ്യർ മൂലം
മറ്റുള്ളവർക്ക് എന്നും ഒരു കാവലായി
താങ്ങായി പരിശ്രമിക്കുന്ന നിയമപാലകർ.
മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കാനും
സാമൂഹ്യ അകൽച്ച ഉറപ്പുവരുത്തുന്നതിനും
ഇന്നും മടിക്കുന്ന ചിലർ മൂലം
ഒരു വ്യക്തിയിൽ തുടങ്ങി ആയിരം വ്യക്തി
കളിൽ ഇത് അവസാനിക്കുന്നുകേരളക്കര
 ഒന്നാകെ ഈ കണ്ണിയിൽ അകപ്പെടാതെ
ഒന്നിച്ച് പരിശ്രമിച്ചപ്പോൾ
ഈ മലയാളക്കരയെ ലോകമെങ്ങും
അഭിനന്ദിക്കുക തന്നെ ചെയ്തു
പ്രളയവും നിപ്പാ വൈറസും എല്ലാം ഒന്നിച്ച്
എതിർത്ത നമ്മൾ
സ്നേഹബന്ധം എന്ന ആ കണ്ണിയിലൂടെ
തന്നെ ഇതിനെതിരെയും നാം പോരാടും
 എതിർക്കും
നാളെയുടെ പ്രതീക്ഷകൾക്കായി ....

മെഹറിൻ മുഹമ്മദ്
9C സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത