ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം      
 അന്ന് ഒരു മാർച്ച് മാസമായിരുന്നു. തീയതിയൊന്നും എനിക്ക് ഓർമ്മയില്ല. പരീക്ഷക്ക് പോകണ്ടായെന്ന് അമ്മ പറഞ്ഞു. എനിക്ക് സന്തോഷമായി. ഇനി പഠിക്കണ്ടല്ലോ.. അമ്മാമ്മ വീട്ടിൽ പോകാം, കളിക്കാം,രസിക്കാം, പിന്നെ അടിയും കൂടാം. പോരാതെ അടുത്ത് ഉത്സവവും വരുന്നു.പിന്നെ എൻ്റെ അച്ഛനും വരുന്നു. ആകെ സന്തോഷം ബഹളം. പക്ഷേ പിന്നെപ്പിന്നെ അമ്മയും അച്ചാച്ചനും അച്ചാമയും പറയുന്നു ഉത്സവവും ഇല്ല അച്ഛനും വരുന്നില്ല, പുറത്തേക്ക് പോകാനും പറ്റില്ല. കൊറോണ എന്ന പേരിൽ അപകടകാരിയായ ഒരു ഭീകരൻ ഇറങ്ങിയത്രേ.. അവൻ എല്ലാവരേയും കൊല്ലുമത്രേ.. ഈ ആപത്തിനെ തുടച്ചു നീക്കാൻ നമ്മുടെ ലോകത്തിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും പോലീസ് കാർക്കും എൻ്റെ ബിഗ് സല്യൂട്ട്. നമുക്ക് കാത്തിരിക്കാം. എനിക്ക് എൻ്റെ കൂട്ടുകാരേയും ടീച്ചർമാരേയും സ്കൂളും കാണാൻ കൊതിയായി. ഞാൻ ഇനിയും കാത്തിരിക്കും. നമുക്ക് കാത്തിരിക്കാം.
അനശ്വര .എസ്
3 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം