ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കൊറോണ , ഒരു വിശകലനം

13:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ , ഒരു വിശകലനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ , ഒരു വിശകലനം

സ്വാർത്ഥതയിലൂടെയും വികസനത്തിലൂടെയും കടന്ന് പോവുന്ന ഈ 21th നൂറ്റാണ്ടിൽ ലോക ജനങ്ങളെ തന്നെതാഴിട്ട് പൂട്ടിയ ഒരു മഹാമാരിയുടെ പിടിയിലാണ് നാമിപ്പോൾ. ജനങ്ങളെ ജനങ്ങളാക്കി തീർത്ത ഭീകര മുഹൂർത്തം !
ഇന്നിവിടെ കൂട്ട ആരാധനകളില്ല, പൊതു പരിപാടികളില്ല, ആഘോഷങ്ങളില്ല, ആര്ഭാടങ്ങളില്ല. ലോകമാകെ സ്തംഭിച്ച നിശ്ചലാവസ്ഥ. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ കൊറോണ എന്ന ഈ മഹാമാരി ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുന്നു. ചൈനയിൽ തുടങ്ങിയ ഈ മഹാമാരി ചൈനയെക്കാൾ യൂറോപ്യൻ രാജ്യങ്ങളിലും മറ്റുമാണ് ആഘാതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ലോക ശക്തികളായ അമേരിക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലൊക്കെയാണ് ഇന്ന് ആഘാത നിരക്ക് കൂടുതൽ. <br ചൈനയിലും ഇറ്റലിയിലും കൊറോണ വ്യാപകമായപ്പോൾ ഞാനും നിങ്ങളും അടങ്ങുന്ന കേരളക്കാർ, അത്‌ വളരെ ദൂരത്തല്ലെ എന്ന നീരസതീതമായ കാഴ്ചപ്പാട് ഇന്ന് വെറും പഴങ്കഥ മാത്രമായിരിക്കുന്നു. ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലും സങ്കല്പങ്ങൾക്കപ്പുറം അത്‌ യാഥാർത്ഥമായിരിക്കുന്നു.ഇന്ന് കേരളത്തിലെ ഓരോ ജനങ്ങളും വീടുകളിലാണ്. ആരോഗ്യ പ്രവർത്തകർ ജനങ്ങൾക്ക്‌ വേണ്ടിയുള്ള ഓട്ടത്തിലാണ് . അതുപോലെ പോലീസും. നമ്മുടെ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയാണ്. ഈ ലോക്കഡോണിന്റെ സമയത്ത് നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്തു ഈ ലോക പോരാട്ടത്തിൽ നമ്മളും പങ്കു ചേരുക. ജാഗ്രതയോടെ നില കൊള്ളുക.

മുഹമ്മദ് മിന്ഹാജ്. കെ പി
7 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം