എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhusayidas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

 പ്രകൃതി അമ്മയാണ്. പച്ചപ്പും മലനിരകളും പുഴകളും താഴ്‌വാരങ്ങളും നിറഞ്ഞതാണ് ഈ ഭൂമി. ആ ഭൂമി ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇന്ന് പരിസ്ഥിതി സംരക്ഷണം ഏതൊരു പൗരന്റെയും അടിസ്ഥാനാവശ്യമായി മാറിയിരിക്കുന്നു. മുമ്പ് പ്രകൃതിയുടെ സ്വാഭാവികമായ ഇച്ഛയ്ക്കനുസരിച്ചാണ് മാറ്റങ്ങൾ വന്നിരുന്നത് എങ്കിൽ ഇന്ന് മനുഷ്യന്റെ ഇടപെടലുകളെ ആശ്രയിച്ചാണ് പ്രകൃതിയുടെ നിലനിൽപ്പ്. അതിനെ നശിപ്പിക്കാതെ, വരും തലമുറയ്ക്കായി കരുതുകയാണ് നാം ചെയ്യേണ്ടത്.

ഭൂമിയിൽ ഇന്ന് മലിനീകരണം വർധിച്ചു വരുന്നു. ഇത് മനുഷ്യരാശിയെ മാത്രമല്ല, സകലജീവജാലങ്ങളെയും ബാധിക്കുന്ന വിപത്തായി മാറി കഴിഞ്ഞു. മലിനീകരണം പലവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാ ക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. മനുഷ്യൻ മാത്രമാകുന്ന സങ്കല്പമാവരുത് വികസനം.

               ആദ്യകാല ത്ത് അത്ഭുതം എന്ന് കരുതിയ പ്ലാസ്റ്റിക്, ഇന്ന് വലിയൊരു വിപത്തായി മാറിയിരിക്കുന്നു. അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത നാം അവസാനിപ്പിക്കേണ്ടതുണ്ട്.

         ഇതുപോലെ തന്നെ പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. മലമുകളിൽ നിന്നും ഒഴുകിവന്ന് സമീപപ്രദേശത്തുള്ള ഔഷധ സസ്യങ്ങളെ തഴുകി പുഴയിലെത്തുന്ന വെള്ളം ഇപ്രകാരം ഔഷധഗുണമടങ്ങിയതാണ്. ഈ വെള്ളത്തെ ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും ചോരുന്ന എണ്ണ മലിനമാക്കുന്നു. വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള മാലിന്യങ്ങൾ, പുഴകളിലെ അലക്കു, കുളി എന്നിവയും പുഴവെള്ളത്തെ മലിനമാക്കുന്നു. തോടുകൾ നികത്തപ്പെട്ടതോടെ കുളക്കോഴി, കാട്ടുതാറാവു മുതലായവയ്ക്ക് വാസസ്ഥലം ഇല്ലാതായി. ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്നതിനാൽ താമരയും ആമ്പലും വംശനാശഭീഷണിയിലാണ്.

     പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത്, വാഹനങ്ങളിൽ നിന്നും ഫാക്ടറി കളിൽ നിന്നുമുള്ള പുകകൾ എന്നിവ കാർബൺ ഡയോക്സൈട്, കാർബൺ മോണോക്സൈട് പോലെയുള്ള മാരകമായ വാതകങ്ങൾക്കു കാരണമാകുന്നു. ഇവ വായുമലിനീകരണം സൃഷ്ടിക്കുന്നു.
ഇത് ആഗോള താപനത്തിനു കാരണമാകുന്നു. ആഗോള താപനം മൂലം കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്നു.അത്യന്തം സങ്കീർണമായ രീതിയിൽ ആഗോള താപനം മുന്നോട്ടുപോയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും അന്തരീക്ഷ താപനില നാലു ഡിഗ്രി സെൽഷ്യസ് ഉയരും എന്നാണ് യു എൻ പഠനസംഘത്തി ന്റെ മുന്നറിയിപ്പ്. അന്തരീക്ഷതാപനില രണ്ടു ഡിഗ്രി സെൽഷ്യസ് ആയാൽത്തന്നെ ഭൂമിയിൽ ജീവന് ഭീഷണിയാകും. ആഗിരണം ചെയ്യുവാൻ ആവശ്യമായ സസ്യങ്ങളും മറ്റും ഇല്ലാത്തതാണ് ഇതിനു കാരണം. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പോംവഴി.

          ഇന്ത്യയിൽ ഇന്ന് വർധിച്ചുവരുന്ന വനനശീകരണവും മലിനീകരണവും മൂലം വരൾച്ച വർധിക്കുന്നു. പല സംസ്ഥാനങ്ങളും ഇന്ന് വരൾച്ചയുടെ വക്കിലാണ്. ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാം നേരിടേണ്ടി വരുന്നത് വലിയ നാശം തന്നെയായിരിക്കും എന്നതിൽ സംശയമില്ല.
         മലിനീകരണവും ആരോഗ്യവും പരസ്പരബന്ധിതമായതിനാൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിച്ചേ തീരൂ.

              ലോകത്തെയാ കമാനം പിടിച്ചുലച്ച ഒരു വിപത്തായി മാറിയിരിക്കുകയാണ് കൊറോണ വൈറസ്. നിരവധി ജീവനുകൾ എടുത്തെങ്കിലും പല രാജ്യങ്ങളെയും സാമ്പത്തികമായും മറ്റും തകർത്തെങ്കിലും മനുഷ്യർ വീടുകളിൽ ആയതോടെ ഭൂമി പഴയതുപോലെ അതിന്റെ പച്ചപ്പ് വീണ്ടെടുക്കുകയാണ്. ഉദാഹരണത്തിന്,
   ഓസോൺ പാളിയിൽ ഉണ്ടായിരുന്ന ഒരു വലിയ സുഷിരം തനിയെ അടഞ്ഞു എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. മനുഷ്യരെല്ലാം വീടുകളിലായതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതാണ് ഇതിനു കാരണം!
         ഇതെല്ലാം പ്രകൃതിയുടെ ഓരോ ലീലകളാവാം....
 ഒന്നോർക്കുക,
         പ്രകൃതിയിലെ ചെറുതും വലുതുമായ ഓരോ സസ്യവും പരസ്പര ബന്ധത്തോടെ കൈകോർത്തു നിൽക്കുമ്പോഴാണ് ജീവൻ സമൃദ്ധിയുടെ മേളനം ആകുന്നത്..
                                                                                                                                                                   By,
                                                                                                                                                               അഭിജിത്ത് 6 B
                                                                                                                                            എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ

അഭിജിത്ത്
6 എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം