ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/അക്ഷരവൃക്ഷം/തുടരണംഈ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുടരണംഈ കരുതൽ

നമ്മുടെ ലോകം ഇപ്പോൾ വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് പടർന്നത് കാരണം എത്രയെത്ര ജീവനാണ് ഈ ഭൂമി വിട്ടു പോകുന്നത്. ഇന്ത്യയിലും കൊറോണ വൈറസ് അധികമായി പടർന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും അത് വ്യാപിച്ചിരിക്കുന്നു. പക്ഷേ കേരളത്തിന് നല്ല മാറ്റം ഉണ്ട്. ഇപ്പോൾ ഓരോ ദിവസവും രോഗ വിമുക്തരാവുന്നവരുടെ എണ്ണം കൂടുകയാണ്. കേരളം ഇതിനെ നല്ല രീതിയിൽ തന്നെയാണ് പ്രതിരോധിക്കുന്നത്. ലോകം മുഴുവൻ നമ്മുടെ കേരളത്തിലെ ആരോഗ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയാണ്. കൊറോണാ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ, സാമൂഹിക അകലം പാലിച്ചു കൊണ്ടും വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചു കൊണ്ടും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും നമുക്കിപ്പോൾ ഓർക്കാം. ഒന്നോർത്താൽ ഇപ്പോഴാണ് എല്ലാവരും ശുചിത്വത്തിന്റെ പിന്നാലെ പായുന്നത്. വ്യക്തിശുചിത്വം എപ്പോഴും വേണം എന്നുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണിത്... ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ ബാധിതരെ ചികിത്സിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ്നമ്മുടെ കേരളം.

ഈ ലോകം ടൗണിൽ പ്രകൃതിയിൽ ഒരുപാട് നല്ല നല്ല മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ജലസ്രോതസ്സു കളെല്ലാം മാലിന്യമുക്ത മായിരിക്കുന്നു, പ്രകൃതി വീണ്ടും പച്ചപ്പ് കണ്ടെത്തിയിരിക്കുന്നു, പക്ഷികളും മൃഗങ്ങളും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. അതുപോലെതന്നെ അന്തരീക്ഷമലിനീകരണവും കുറഞ്ഞിരിക്കുന്നു. ആഗോളതാപനം കുറഞ്ഞത് കാരണം മാനവരാശിക്ക് തന്നെ ഭീഷണി ആയിരുന്ന ഓസോൺ പാളിയിലെ വിള്ളൽ ഈലോകം കാലത്തിൽ അപ്രത്യക്ഷമായിരിക്കുന്നുഅപ്പോൾ ഒരു മഹാമാരിയിലൂടെ കാലം നമ്മെ പലതും ഓർമ്മപ്പെടുത്തുകയാണ് എന്ന് തന്നെ ചിന്തിക്കണം.

കൊറോണ പ്രതിരോധമാർഗങ്ങൾ

.1* -പുറത്തുപോകുമ്പോൾ മാസ്ക് നിർബന്ധമാക്കുക

.2*- പുറത്ത് പോയിട്ട് തിരികെ വരുമ്പോൾ സാനിറ്റൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക

.3*- പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ ചുമരിലോ മറ്റു സ്ഥലങ്ങളിലോ സ്പർശിക്കാതിരിക്കുക

.4*- പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കു ക

.5*- സാമൂഹിക അകലം പാലിക്കുക

" നമ്മളിൽ നിന്നും സംഭവിക്കുന്ന ചെറിയ പിഴവ് മതി സമൂഹം മുഴുവനും നശിച്ചുപോകാൻ, അതിനാൽ നമുക്ക് അകലം പാലിച്ചുകൊണ്ട് കൊറോണയെ തുരത്താം"

ഭയം വേണ്ട ജാഗ്രത മതി

ആലിയ നസ്റിൻ
8 D ഗവ. ഗേൾസ് എച്ച്.എസ്സ്.എസ്സ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം