റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ഭയക്കില്ല നാം ഈ ഭീകര പകർച്ചവ്യാധിയെ
ചെറുക്കുക ഈ കൊറോണയെ
ക്ഷമയോടും ഒറ്റക്കെട്ടായി നിന്നും
നമുക്കു നേരിടാം ഈ കൊറോണയെ

മിണ്ടാതെയും മടുക്കാതെയും അകലത്തിൽ
ഇരിക്കാം ഈ കാലം
ജാഗ്രതയോടെ വീട്ടിലിരുന്ന് നേരിടാം
ഈ കൊറോണയെ

ഏതു നേരവും കൈകൾ കഴുകുവിൻ
ഈ കൊറോണയെ തടുക്കുവാൻ
ജന ജീവിതങ്ങൾ മാറ്റി മറിക്കുവിൻ
ഈ കൊറോണയുടെ അന്ത്യം നമ്മുടെ കൈകളിൽ

ജീവജാലങ്ങൾക്ക് ആപത്തായി നിൽക്കുമീ
വിപത്തിനെ ഒരുമയോടെ വധിക്കാം
ആദരിക്കുക ആരോഗ്യപ്രവർത്തകരെ
ആദരിക്കുക ഈ നിയമപാലകരെ

ഭയക്കില്ല നാം ഈ മഹാമാരിയെ
അതിജീവിക്കുമീ കൊറോണയെ
 

അഹല്യ എ
9 A ടി.കെ.ഡി.എം ഗവ :ഹൈസ്കൂൾ ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത