ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ചിരിക്കുന്ന ഭൂമി ..

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=    ചിരിക്കുന്ന ഭൂമി ..   <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   ചിരിക്കുന്ന ഭൂമി ..  

ചിരിക്കുന്ന ഭൂമി ..
കരയുന്നു നാമിന്ന്
തേങ്ങുന്നു ലോകർ
കഴിയുന്നു വീടുകളിൽ
ഒളിക്കുന്നു മനുഷ്യർ
ചിരിക്കുന്നു മാരുതൻ
ചിരിക്കുന്നു അംബരം
ചിരിക്കുന്നു മഴത്തുള്ളികൾ
തെളിയുന്നു ഭാസ്‌ക്കരൻ

പറക്കുന്നു കിളികൾ
വിരിയുന്നു പൂക്കൾ
മൂളുന്നു വണ്ടുകൾ
നുകരുന്ന മധു

നർത്തനമാടി വൃക്ഷങ്ങൾ
ചില്ലയിലാടി ചെറുകിളികൾ
പാട്ടുകൾ പാടി കുയിലുകൾ
നർത്തനമാടി മയിലുകൾ
പാട്ടുകളായി,നർത്തനമായി
പുഞ്ചിരിതൂകി ജാലങ്ങൾ
ചിരിക്കുന്നു ഭൂമി
കരയുന്നു നാമിന്ന്
ചിരിക്കുന്ന ഭൂമിയിൽ
ചിരിക്കുന്ന മനുഷ്യനെ
കാത്തിരിപ്പു ഞാൻ
ആ ദിനം വന്നിടും തീർച്ച
ആ ദിനംകണ്ടിടും നമ്മൾ .
 

ആരോൺ ജെ എൽ
7 D [[|പാളയംകുന്ന്]]
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത