എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' പ്രതിരോധം ശുചിത്വത്തിലൂടെ'''

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ''' പ്രതിരോധം ശുചിത്വത്തിലൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം ശുചിത്വത്തിലൂടെ

മാനവരാശിയെ ബാധിച്ചിട്ടുള്ള ഒരു വലിയ മഹാമാരിയാണ് കൊറോണ എന്ന Covid 19വൈറസ് വ്യാപനം. ശാസ്ത്രലോകം പോലും പകച്ച് നിൽക്കുന്ന ഈ അവസരത്തിൽ ലോകം മുഴുവനും ലോക്ക് ഡൗണിലൂടെ ഈ മഹാമാരിയെ ഭൂമുഖത്ത് നിന്ന് അകറ്റുവാൻ പാട് പെടുകയാണ്, ഏതാണ്ട് 40 ലക്ഷത്തോളം ജനങ്ങളെ ബാധിച്ചിട്ടുള്ള ഈ വൈറസ് മൂലം രണ്ടര ലക്ഷത്തോളം ജനങ്ങൾ മരണത്തിന് കീഴ്പ്പെട്ടു. നമ്മുടെ രാജ്യം പ്രത്യേകിച്ച് കേരളം ഒരുപാട് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് മൂലം വളരെ ആശാവഹമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.' ഈ രോഗത്തെ പ്രതിരോധിക്കാൻ പ്രത്യേക വാക്സിനില്ല.മരുന്നുകൾ കണ്ട് പിടിച്ചിട്ടുമില്ല. ഇന്ന് നാം ചെയ്യേണ്ടത് ശുചിത്വം പാലിക്കുക എന്നതാണ്‌. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും മൂലം നമ്മുടെ നാടിനെ ആരോഗ്യമുള്ള നാടാക്കാൻ സാധിക്കും' ഇതിന് നമ്മുടെ വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കും ഒപ്പം സമൂഹത്തിനും ഒരു പാട് പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. നമ്മുടെ ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും നമ്മുടെ നാടിനെ ഈ മഹ।മാരിയിൽ നിന്ന് രക്ഷപ്പെടുത്താൻ താഴെ പറയുന്ന ഒരു പാട് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്‌. വ്യക്തി ശുചിത്വം പാലിക്കുക, മുഖാവരണം ധരിക്കുക, വെളിയിൽ തുപ്പാതിരിക്കുക ,സാമൂഹിക അകലം പാലിക്കുക,യാത്ര ഒഴിവാക്കി വീട്ടിൽ ഇരിക്കുക, ജനങ്ങൾകൂട്ടം കൂടുന്നത് ഒഴിവാക്കും .അങ്ങനെ നമ്മുടെ ശരീരവും മറ്റുള്ളവരുടെ ശരീരവും ശുചിത്വമുള്ളതാക്കി മാറ്റാം. നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ മേൽ പറഞ്ഞ നിർദ്ധേശങ്ങൾ നാം പാലിച്ചേ മതിയാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാത്രിയും പകലും നമുക്ക് വേണ്ടി ജീവൻ മറന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പേലീ സ് ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടത്തിൽ ശുചിത്വ പരിപാലനുമായി പ്രവർത്തിക്കുന്നവർക്ക് നാം ഇത്തരുണത്തിൽ ബിഗ് സല്യൂട് ചെയ്യുന്നു.. അങ്ങനെ നമ്മുടെ രാജ്യം ഈ മഹാമാരിയെ അതിജീവിക്കും എന്ന പ്രത്യാശയോടെ നിർത്തുന്നു.

ജിസ
5 J എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം