എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36038nss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമാരി


വ്യാപിച്ചിടുന്നോരീ കൊറോണയെന്ന മഹാമാരിതൻ
 മുന്നിലായി ഭയന്ന് വിറയ്ക്കുന്നു ലോകം മുഴുക്കെ.

ഭീതിയെന്നത് വേണ്ടിന്നു മിത്രമേ...

ചെറുത്തു നിന്നീടാം പുതു ലോകത്തിനായ്‌.

ഹസ്തദാനവും സ്നേഹസന്ദർശങ്ങളും
ഒഴിവാക്കീടാം നല്ലൊരു നാളേക്കായി...

യാത്രകൾക്കൊരല്പം വിശ്രമം നൽകീടാം
കൂരകൾക്കുള്ളിൽ സ്നേഹത്തിൻ നാളുകൾ തീർത്തീടാം

അകലവും മുഖാവരണവും നിർബന്ധമാക്കീടാം
പ്രതിരോധിച്ചിടാം ഇന്നി മഹാമാരിയെ,
ഇല്ലാതെയാക്കിടാം ഈ ലോകത്തുനിന്നും.

ഭീതിനിറയുന്നുവോ ഉള്ളിലായി മാനുഷ?
പാലിച്ചീടുക നീ ഈ നിർദ്ദേശങ്ങൾ ഒക്കെയും.

പലതും നീ ലംഘിച്ചീടുമ്പോൾ തകരുന്നതീ ലോകമാണെ !
ഇല്ലാതെയാകുന്നതീ ജനതയാണേ !

എല്ലാം പാലിച്ചീടാം അനുസരിച്ചീടാം
അകറ്റീടാം ഈ മഹാമാരിയെ....

ഇന്നീ പ്രതിസന്ധിയിൽ നിന്നും
ഒരുമിച്ച് ഒന്നായി പുനർജനിക്കാം

ഒരു പുതുലോകം ഇവിടെ പണിതുയർത്താം

                        
                ജയ്ഹിന്ദ്

 

ആർ ഗായത്രിദേവി
IX B , എൻ എസ് എസ് ഹൈസ്കൂൾ, കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത