പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/ കൊവി‍ഡ് കാലത്തെ മാനവിക ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്

മാനവരാശിയെ മുഴുവൻ ഭീതിയലാഴ്‍ത്തിയ മഹാവിപത്താണ് കൊവിഡ് -19.ചൈനയിലെ വുഹാനിലെ ഉത്ഭവിച്ച് ലോകത്തെ മുഴുവൻ കീഴപ്പെടുത്തിയിരിക്കുന്നു ഈ മഹാമാരി രണ്ടരലക്ഷത്തോളം മനുഷ്യജീവനുകൾ അതിനോടകം തന്നെ കൊറോണ അപഹരിച്ചിരിക്കുന്നു. ഈ കൊറോണ കാലത്ത് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ലോകാരോഗ്യ സംഘടനയും സർക്കാരും ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകുന്നുണ്ട് • ഇടയ്ക്കിടെ കൈകൾ സോപ്പുപയാഗിച്ച് കഴുകുകു. • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കുക • മാസ്ക് ധരിക്കുക • ശാരീരിക അകലം പാലിക്കുക.

കൊറോണ ഫലപ്രദമായി ചെറുക്കാൻ ലോകം ലോക്ൿഡൗൺ ഏർപ്പെടുത്തി രോഗസംക്രമണം ചെറുക്കാനായി ലോകം ഒരു വീടിനുള്ളിലേക്കോ, മുറിക്കുള്ളിലേക്കോ, ഒരുങ്ങുന്ന അവസ്ഥയാണ് ലോക്ഡൗൺ. അതിനെ ഒരു ശിക്ഷയായി കണക്കാകേണ്ടതില്ല.

' സാമൂഹിക അകലം പാലിക്കണം ' എന്ന് പല ഇടത്തും എഴുതി കണ്ടിരുന്നു. പക്ഷെ അതിന്റെ പിന്നിൽ വലിയൊരപകടം പുതങ്ങിയിരിപ്പുണ്ട്. സാമൂഹിക അകലം അല്ല, ശാരീരിക അകലം ആണ് പാലിക്കേണ്ടത്. മനസ്സുകൊണ്ട് അടുത്തായിരിക്കുമ്പോൾ ശരീരം കൊണ്ട് അകലയൊയിരിക്കുക എന്നതാണ് അതിലൂടെ ഉദ്ദേളിക്കുന്നത്. അതിനു പകരം 'സാമൂഹിക അകലം പാലിക്കുക' എന്നതിലുടെ നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾ ശരിയായിരുന്നോ എന്ന സംശയം ചിലരിലെങ്കിലും ഇതിന്നോടം ഉടലെടുത്തിട്ടുണ്ട്

ഈ കൊറോണ കാലത്ത് വീടിനുള്ളിൽ തന്നെ ഒതുങ്ങി കഴിയുന്ന കുട്ടികളാവും ഒരു പക്ഷെ മുതിർന്നവരെക്കാൾ സംഘർഷം അനുഭവിക്കുന്നത്. ആർത്തുല്ലസിച്ചുകളിക്കാന്നും യാത്രകൾ പോകാനുമായി പ്രതീക്ഷയോടെ കരുതിവെച്ച അവധിക്കാലം പകർച്ച വ്യാധി കീഴടക്കി. കുട്ടികൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു. അത്തരം പ്രശ്നങ്ങൾ നേരിടുന്ന. കുട്ടികൾക്കായി കേരളം സർക്കാരും വിദ്യാലയാധിക്രതരും നിരവധി രസകരമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അതുപോലെ കുടുംബബന്ധങ്ങൾ ഉദഷ്മളമാക്കാൻ ഏറ്റവും അനുയോജ്യമായ സമയം ആയിരിക്കും ഇത് കുടുംബാംഗങ്ങൾക്കിടയിലെ സ്‍നേഹവും ആത്മാർഥതയും മെച്ചപ്പെടുത്താൻ ഈ അവസരം നമുക്ക് ഫലപദമായി ഉപയോഗിക്കാം.

ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന മഹാമാരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിൽ ലോകത്തിനും ഇന്ത്യയ്ക്കും മാത്രരയാവുകയാണ് കേരളം. അത് ലോകം അംഗീകരിക്കുകയും ച്ചെയ്യുന്നു . നിപയും രണ്ടും പ്രളയത്തേയും അതിജീവിച്ച നമ്മുടെ കുഞ്ഞു കേരളത്തിന് ഇതും അതിജീവിക്കാനുള്ള ശേഷിയുണ്ട്. ദുരിതത്തിൽ പെട്ടവരെ സഹായിക്കാനായി കേരള സർക്കാരും അരോഗ്യവകുപ്പും ചെയ്യുന്ന കാര്യങ്ങൾ തീർച്ചയായും പ്രശംസ അർഹിക്കുന്നതാണ്.

പകർച്ചവ്യാധികളുടെ കാലത്തായാലും നാം പ്രക്രതി ദുരന്തങ്ങളുടെ കാലത്തായാലും നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകം ആണ്, സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി സ്രഷ്ടിക്കുകയും അരോഗ്യ പ്രവർത്തകരും സർക്കാരും നൽക്കുന്ന നിർദ്ദേശങ്ങൾക്ക് വിപരീതമായി നീങ്ങുകയും ചെയ്യുന്നത്, മഹാമാരിക്കെതിരെയുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. വൈറസിനെക്കാൾ വേഗത്തിൽ പടരുന്ന വ്യാജവാർത്തകൾ നമ്മുടെ നാടിനും നാട്ടിലെ ജനതയ്ക്കും ആപത്ത് വിതയ്ക്കുന്ന ഒന്നാണ്.

ലോകഡൗൺ ആചരിച്ച് വീടിനുള്ളിൽ തന്നെ ഒതുങ്ങി കഴിയുന്ന സാഹചര്യത്തിൽ കൈവരുന്ന ഗുണങ്ങൾക്ക് ഒരു മരുവശം കൂടിയുണ്ട്. സ്ത്രീകളും കൂട്ടികളും ഗാർഹിക പീഡനം അനുഭവിക്കാനുള്ള സാധ്യത ലോക്ക്ഡൗൺ കാലത്തുണ്ടാവാം ലോകാരോഗ്യ സംഘടന തന്നെ അതിന് മുന്നറിയിപ്പ് നൽകികഴിഞ്ഞു . മദ്യാസകതരായ വ്യക്തികൾ അത് ലഭിക്കാതെ വരുമ്പോൾ പരിഭ്രാന്തരാവുകയും അവരവരേയും മറ്റുള്ളവരേയും അപകടപ്പെടുത്തിയേക്കാം . അതിനെതിരേയും കരുതൽ വേണം .

ലോകത്താകമാനും തൊഴിലില്ലായ്മ രൂക്ഷമായികൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. അമേരിക്കയിൽ ഇതിനോടകം തന്നെ മൂന്നു കോടിയിലധികം പേർക്ക് തൊഴിലില്ലാതാവുകയും തൊഴിൽ രഹിത വേതനത്തിന് അപേക്ഷിക്കുകയും ചെയ്യതിരിക്കുന്നു. പട്ടിണിയും തൊഴിലിലായ്മയും രൂക്ഷമാകുന്ന ഈ കാലത്ത്, നാം സ്വയം പര്യാപ്ത്ത നേടേണ്ട സമയമായിരിക്കുന്നു. ജനങ്ങൾ കാർഷിക വ്രത്തിയിൽ ഏർപ്പെടുകയും കുറഞ്ഞപക്ഷം അവനവനാവശ്യമായതെങ്കിലും സ്വന്തമായി ഉത്പാദിപ്പിക്കുകയും വേണം

ലോകം കണ്ണീരോടെയാണ് ഈ കാലത്ത് മാസ്കുകളും സാനിറ്റൈസറുകളും എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു . നാളെകളിലും ഈ ശീലങ്ങൾ ഒരു പരിധിവരെ തുടരേണ്ടിവന്നേക്കാം ഈ കാലത്തേയും നാം അതിജീവിക്കും