യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം തന്നെ രക്ഷ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം തന്നെ രക്ഷ
ഇന്ന് ലോകം അനിശ്ചിതമായി നീളുന്ന അടച്ചിടലിലാണ്. കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ വൈറസ് ലോകത്തെ ലോക്ക് ഡൗൺ ആക്കിയിരിക്കുന്നു. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴിഞ്ഞിരിക്കുന്നു. നിറവും മതവും പദവിയും ഭാഷയും നോക്കാതെ മനുഷ്യനെ കോവിഡ് 19 എന്ന മഹാമാരി കീഴടക്കിക്കൊണ്ടിരിക്കുന്നു.
    
       ഇത് ഒരു വൈറസ് രോഗമായതിനാൽ കൃത്യമായ മരുന്നില്ല വൈറസിനെ നമ്മുടെ ശരീരത്തിൽ കടക്കാൻ അനുവദിക്കാതിരിക്കുകയാണ് വേണ്ടത്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്വസിക്കുമ്പോഴും പുറത്തു വരുന്ന സ്രവങ്ങളിലൂടെയാണ് ഇത് പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക, വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക, ഹാൻഡ് സാനിറ്റൈസർ  ഉപയോഗിക്കുക, മാസ്ക് ധരിക്കുക എന്നിവ വഴി നമുക്ക് ഈ വിപത്തിനെ ചെറുക്കാം. സാമൂഹിക അകലത്തിലും  മാനസിക അടുപ്പത്തിലും ഒറ്റക്കെട്ടായി ഒരേ മനസോടെ നമുക്ക് ഈ മഹാമാരിയെ തുരത്താം.
ലക്ഷ്മി നിരുപമ
6 C മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം