ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം തന്നെ പ്രധാനം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം തന്നെ പ്രധാനം

വെെറസ്സുകളെ സൂക്ഷ്മജീവികളായാണ് നാം കാണുന്നത്.എന്നാൽ അവ ജീവികളല്ല,ജീവലോകത്തിൽ അവയെ ഉൾപ്പെടുത്താനും കഴിയില്ല .മറ്റ് ജീവികളുടെ ശരീരത്തിൽ അക്രമിച്ചു കയറി അവയിൽ രോഗങ്ങളുണ്ടാക്കാൻ ശേഷിയുളള സൂക്ഷ്മമായ ജനിതകപദാർത്ഥങ്ങളാണ് വെെറസുകൾ .മറ്റുളളവയുടെ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ അവയ്ക്ക് ജീവലക്ഷണവും വർദ്ധനവും ഉണ്ടാകുകയുള്ളൂ. വെെറസ്സുകൾ സർവ്വവ്യാപികളാണ്.മനുഷ്യന് മാത്രമല്ല സകലജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണിയാണ് ഇവ.

ഈ നൂറ്റാണ്ടിലെ മഹാമാരിയാണ് കോവിഡ്19.കഴിഞ്ഞവർഷം അവസാനം സ്ഥിരീകരിയ്ക്കപ്പെടുകയും ഈ വർഷം ലോകമെമ്പാടും കാട്ടുതീപോലെ പടരുകയും ചെയ്ത ഈ മഹാമാരി ചെെനയിൽ നിന്നാണ് ഉത്ഭവിച്ചത്.ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക്എളുപ്പത്തിൽ ഈ വെെറസ്സിന് പടരാൻ കഴിയും.ഒട്ടുമിക്ക രാജ്യങ്ങളിലേയ്ക്കും ഈ വെെറസ്സ് വ്യാപിച്ചുകഴിഞ്ഞു. ആയിരക്കണക്കിനാളുകൾ മരണമടഞ്ഞു.ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ വീട്ടിൽ തന്നെ കഴിയേണ്ടതാണ്.ഇടയ്ക്കിടെ കെെകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ കൊണ്ട് മറയ്ക്കുക.പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിയ്ക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.കൊറോണയെ നമുക്ക് തുരത്താം.

മിലീഷ അന്ന മനു
4 എ ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം