സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/ ഹരിത ഗ്രാമം
ഹരിത ഗ്രാമം
നന്ദപുരം എന്നൊരു കൊച്ചുഗ്രാമം. നദികളാൽ സമ്പന്നമായ ഗ്രാമം. പന്തലുകൾപ്പോലെ മരങ്ങൾ കൂടി നിൽക്കുന്നു. മരച്ചിലകളിലിരുന്ന് പക്ഷികളുടെ കലപില ശബ്ദം. നദികളുടെ കളകളാരവം, പച്ചപ്പട്ടിൻമേൽ നൃത്തം വയ്ക്കുന്ന മയിലുകൾ. മലകൾക്കിടയിലൂടെ ഉദിച്ചു വരുന്ന സൂര്യൻ... മഞ്ചുവും അവളുടെ കുടുംബവും സിറ്റിയിലാണ് താമസിച്ചിരുന്നത്. കുറച്ചു നാൾ പഠിക്കുവാൻ വേണ്ടി അവളുടെ മുത്തശ്ശിയുടെ വീട്ടിലേക്കയച്ചു. അവൾക്ക് അവിടെയുള്ള നദികളും, ആ നാടും ഏറെ ഇഷ്ടമായി. അവൾ ചെടികൾ നട്ടുപിടിപ്പിക്കുകയും വൃത്തികേടായിരുന്ന സ്ഥലങ്ങൾ ഒതുക്കുകയും, പച്ചക്കറികൾ നട്ടുപിടിപ്പിക്കുകയും ചെയ്യ്തു. അവൾ എന്നും അതിരാവിലെ കുളിക്കുകയും, ചെടികൾ നട്ടതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യും. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ വലിയ പകർച്ചവ്യാധി വന്നു. ആ ഗ്രാമത്തിൽ താമസിച്ചിരുന്നവരിൽ പലർക്കും ഈ പകർച്ചവ്യാധി പടർന്നു പിടിച്ചു. എന്നാൽ മഞ്ചുവിനും മുത്തശ്ശിക്കും രോഗം പിടിപെട്ടില്ല. കാരണം അവളുടെ പരിസര ശുചിത്വവും, അവർ തന്നെ നട്ട പച്ചക്കറി തോട്ടവും പഴവർഗ്ഗങ്ങളും അവളുടെ തോട്ടത്തിൽ നിന്ന് തന്നെ അവർ വിളവെടുക്കുന്നത്. അത് കൊണ്ട് തന്നെ രോഗത്തെ തടയാനുള്ള ശേഷി അവർക്കുണ്ടായിരുന്നു. ആ ഗ്രാമം ആരോഗ്യ പ്രവർത്തകർ സന്ദർശിക്കുകയും മഞ്ചുവിനേയും മുത്തശ്ശിയേയും അവർ അഭിനന്ദിക്കുകയും ചെയ്തു. ഈ മാതൃക ആ ഗ്രാമം തോളിലേറ്റി.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |