എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/ദൈവനാടിനെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവനാടിനെ സംരക്ഷിക്കാം

കേരളം ദൈവതതിന്റെ സ്വന്തം നാട്.ഭൂപ്രകൃതി കൊണ്ട് അനുഗ്രീതമായ നാട്. ധാരാളം മലകളും പുഴകളും നദി കളും ഉള്ള നാട്. അങ്ങനെയാണ് നമ്മുടെ ഭാഷാ ക്ക്‌ മലയാളം എന്ന പേര് വന്നത്. എന്നാല് എന്താണ് നമ്മുടെ നാടിന്റെ അവസ്ഥ. മലകളും പുഴകളും അരുവികളും തോടുകളും പാടങ്ങളും നികത്തികൊണ്ട് വലിയ വലിയ കെട്ടിടങ്ങൾ പണിതു ഉയർത്തുന്നു.വികസനത്തിന്റെ പേരിൽ മണ്ണും വിണ്ണും കവന്നെടുക്കുകയും മലിനമാക്കുന്നു. അവയെല്ലാം ചെയ്യുമ്പോൾ നാം അറിയുന്നില്ല നമ്മൾ ഇരിക്കുന്ന കൊമ്പ് തന്നെ ആണ് മുറിക്കുന്നത് എന്ന്. പ്രകൃതി യുടെ തണ്ടവ നൃത്തം മഹാ പ്രളയമായി മലയാള കരയെ ഒന്നായി വിഴുങ്ങിയ ഒരു ഓണക്കാലം . സമ്പന്നനും ദരിദ്രനും ഒരേ കൂരയിൽ അന്തി ഇറങ്ങേണ്ടി വന്ന ദിനങ്ങൾ.ഒരു ഒരുള ചോറിനു വേണ്ടി കയ്‌നെട്ടിയവർ ആഘോഷ തിമർപ്പിൽ മുങ്ങേണ്ടി ഇരുന്ന ആ ഓണക്കാലം അനേകം ജീവനുകൾ കവർന്നെടുത്ത ദിനങ്ങൾ എങ്ങനെയാണ് മറക്കാൻ കഴിയുക. മഹാ പ്രളയ ത്തിൽ ഒഴുകി പോയത് ഒരു ജനതയുടെ നിരവധി സ്വപ്നങ്ങൾ ആയിരുന്നു. പരിസ്ഥിതി മലിനീകരണം എന്നത് ഒരു യാഥാർത്ഥ്യമ ആണ്. അതിന് കാരണക്കാർ നമ്മൾ ഓരരുത്തരും തന്നെ ആണ് എന്ന തിരിച്ചറിവാണ് വേണ്ടത്. വാഹനങ്ങളിൽ നിന്നും ഫാക്റ്ററി കളിൽ നിന്നും വരുന്ന കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ മരങ്ങൾ ഇല്ലാതായി. അന്തരീക്ഷത്തിലെ ഓസോൺ പളികളിൽ വിള്ളൽ വീണ് ശക്തി യായ അൾട്രാ വയലറ്റ് ര്മികളിൽ ഭൂ മിയിലേക്ക്‌ എത്തി തുടങ്ങി. നമ്മുടെ ജീവിത ശൈലികളും മറ്റും ആണ് നമ്മുടെ പ്രകതിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുന്നത്. ഇവയെല്ലാം മാറ്റി നല്ല ഒരു നാളേക്ക് വേണ്ടി നാം ഒരുരുത്തരും പരിശ്രമിക്കണം .ഞ്ഞൻ എന്റെ ഭൂമിയെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു.. അങ്ങനെ നാം ഓരോരുത്തരും ചിന്തിച്ചാൽ നമ്മുടെ നാടിനെ നമുക്ക് സംരക്ഷിക്കാം.. ഈ ലോക്ക്ഡൌൺ നമുക്ക് ഒരുപാട് പാഠങ്ങൾ നൽകുന്നു.. ഇനി ഇങ്ങനെ മഹാമാരി വന്നു ലോക്ക്ഡൌൺ ആകാൻ നിക്കാതെ നാം സ്വയം ഓരോരുത്തരും ചിന്തിക്കുക.. അതിനായി പ്രവർത്തിക്കുക.. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ...

നബ്ഹാൻ
4E എ.യു.പി.എസ് എറിയാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം