എ.എൽ.പി.എസ് അക്കരപ്പുറം/അക്ഷരവൃക്ഷം/കുരങ്ങന്റെ സൂത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുരങ്ങന്റെ സൂത്രം

ഒരു കാട്ടിൽ ഒരു കുരങ്ങനും അവന്റെ കൂട്ടുകാരും താമസിച്ചിരുന്നു. ഒരു ദിവസം കുരങ്ങനും കൂട്ടുകാരും കളിച്ചുക്കൊണ്ടിരുന്നപ്പോൾ ഒരു മന്ത്രവാദിനി അവിടെ എത്തിച്ചേർന്നു. അവരെ എല്ലാവരേയും മന്ത്രവാദിനി ഒരു മാന്ത്രികപ്പെട്ടിയിൽ അടച്ചിട്ടു. അവർ പുറത്തു കടക്കാനായ് കുറേ സൂത്രങ്ങൾ നോക്കി. ഒരു സൂത്രവും കിട്ടിയില്ല. അങ്ങിനെ കുരങ്ങനു ഒരു സൂത്രം കിട്ടി. കുരങ്ങൻ പറഞ്ഞു. നിങ്ങൾ പറയുന്നതു പോലെ ഞാൻ അനുസരിക്കാം. അപ്പോൾ മന്ത്രവാദിനി പറഞ്ഞു, എന്നാൽ നിന്നെ മാത്രം ഞാൻ ഈ മാന്ത്രികപ്പെട്ടിയിൽ നിന്നും പുറത്ത് ഇറക്കാം. കുരങ്ങൻ ചോദിച്ചു, ഈ മാന്ത്രികപ്പെട്ടിയിൽ നിന്നും ഇറങ്ങണം എന്നുണ്ടെങ്കിൽ എന്തു മന്ത്രം ചൊല്ലണം. മന്ത്രവാദിനി പറഞ്ഞു. ആം സീം സൂം എന്ന് ചൊല്ലണം. കുരങ്ങൻ ചോദിച്ചു. എനിക്ക് ആ മന്ത്രം പഠിപ്പിച്ചു തരാമോ? മന്ത്രവാദിനി പറഞ്ഞു, ഞാൻ പഠിപ്പിച്ചു തരാം. അങ്ങിനെ മന്ത്രവാദിനി പഠിപ്പിച്ചു കൊടുത്ത മന്ത്രം കൊണ്ട് കുരങ്ങൻ അവന്റെ കൂട്ടുകാരെ മാന്ത്രിക ബോക്സിൽ നിന്നും പുറത്തിറക്കി...


ആഷിക ഹിസാന
2 ബി എ.എൽ.പി.എസ് അക്കരപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ