സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/എന്റെ സ്വപ്ന കഥ
എൻ്റെ സ്വപ്ന കഥ*
നല്ല മഴ പെയ്യുന്ന കാലത്തെ തണുപ്പിൽ എൻ്റെ ചെവിയിൽ മുറ്റത്തെ പൂന്തോട്ടത്തിൽ ചിത്രശലഭത്തോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുയിലിൻ്റെ പാട്ട് ഒഴുകിയെത്തി കണ്ണു തുറന്ന ഞാൻ പൂന്തോട്ടത്തിനും അപ്പുറമുള്ള പ്രകൃതിയെ താലോലിക്കാനായി നടന്നു നീങ്ങി അപ്പോഴതാ എന്നെ പേടിപ്പിക്കാനായി പ്രളയം ചീറിപ്പാഞ്ഞു വരുന്നു. അപ്പോഴതാ അതുവഴി വന്ന മയിലച്ചൻ എന്നെയും പുറത്ത് കയറ്റി അങ്ങ് ദൂരെ കടലിലേക്ക് മുങ്ങി താഴുന്ന അമ്പിളി മാമൻ്റെ അടുത്തേക്ക് പറന്നു. അപ്പോഴതാ തിരകളിൽ കളിച്ചു രസിക്കുന്ന കൂട്ടുകാരെ കണ്ടു. മയിലച്ചനിൽ നിന്നും കടപ്പുറത്തേക്ക് കളിക്കാനിറങ്ങി. അപ്പോൾ അതാ പന്തിന് ചുറ്റും മുള്ളു നിറഞ്ഞ കൊറോണ എന്ന ഭീകരൻ ഞങ്ങളെ ഓടിക്കാൻ തുടങ്ങി അങ്ങനെ ഓടി വീട്ടിൽ കയറി. അപ്പോഴാണ് അമ്മ വന്ന് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയത് അങ്ങനെ എൻ്റെ സുന്ദര സ്വപ്നത്തിന് മാസ്ക് വച്ച ലോക്ക് ഡൗൺ വീണു....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ