ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREEDEV A THILAK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ ചിരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിക്കുട്ടന്റെ ചിരി

രാഘവൻ നിറ‍ഞ്ഞു ചിരിച്ചു നിഷ്കളങ്കമായ അയാളുടെ ചിരി നോക്കിനിന്നപ്പോൾ ഉണ്ണിക്കുട്ടന് വലിയ സന്തോഷം തോന്നി.അച്ഛൻ അങ്ങനെ ചിരിച്ചുകണ്ടിട്ട് എത്രയോ നാളായി?

രാഘൻ ഒരു മത്സ്യബന്ധന തൊഴിലാളിയാണ്. അയാൾക്ക് ഒരു മകനേ ഉള്ളു ഉണ്ണി എന്നായിരുന്നു അവന്റെ പേര്. ഉണ്ണിയുടെ അച്ഛൻ ഒരു മദ്യപാനിയായിരുന്നു. അയാൾ എപ്പോഴും മദ്യം കുടിച്ചുകഴിഞ്ഞ് വീട്ടിൽ വന്ന് അവനെയും അമ്മയെയും തല്ലുമായിരുന്നു.

അ‍‍‍‍‍‍ങ്ങനെയിരിക്കെയാണ് നാട്ടിൽ മനുഷ്യർക്ക് കോവിഡ് 19 എന്ന മഹാമാരി പിടിപെടാൻ തുടങ്ങിയത് അത് മൂലം സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കള്ളുഷാപ്പും ബാക്കി കടകളുമൊക്കെ അടച്ചുപൂട്ടാൻ തുടങ്ങി ചിലരൊക്കെ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യാൻ തുടങ്ങി രാഘവന് മദ്യം കുടിക്കാതിരുന്നിട്ട് അസ്വസ്ഥത തോന്നി. എങ്കിലും കുറച്ചുനാൾ മദ്യം കുടിക്കാതിരുന്നപ്പോൾ രാഘവന് എന്തോ മാറ്റം വന്നതുപോലെ തോന്നി.അയാൾ ഉണ്ണിയോടും അമ്മയോടും സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി.തന്റെ മടിയിലിരുന്ന ഉണ്ണിയേനോക്കി അയാൾ ചിരിച്ചു ഉണ്ണി അച്ചനോട് ചോദിച്ചു "ഇനി ഒരിക്കലും അച്ഛൻ മദ്യം കുടിക്കില്ലല്ലോ ?” “ഇല്ല “ അയാൾ മറുപടി പറഞ്ഞു. അതു കേട്ടപ്പോൾ ഉണ്ണിക്ക് സന്തോഷമായി. കോവിഡ് രോഗം വന്നതോടെ അയാൾ മദ്യം കുടിക്കുന്നത് നിർത്തി. അതുപോലെ പല ആളുകളും മദ്യം കുടി നിർത്താൻ തീരുമാനിച്ചു. അയാളുടെ കൂടെ ചേർന്ന് അവനും ചിരിക്കാൻ തുടങ്ങി.

ശ്രീദേവ് എ. തിലക്
5 എ [[|ഗവ.യു.പി.സ്കൂൾ അക്കരപ്പാടം]]
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ