യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ കാക്കയും ഉറുമ്പും
കാക്കയും ഉറുമ്പും
ഒരു ദിവസം മിട്ടു കാക്കയും കിട്ട നുറുമ്പും വലിയ തർക്കമുണ്ടായി.തർക്കം ഒടുവിൽ അടിപിടിയായി. അടി കൂടി അവശരായി.രണ്ടു പേരും ഒരു മരച്ചുവട്ടിൽ വീണ് പോയി. ഈ സമയം മരക്കൊമ്പിൽ ഇരുവരെയും ശ്രദ്ധിച്ച് കൊണ്ട് ഒരു തത്ത ഇരുപ്പുണ്ടായിരുന്നു. ഇരുവരുടെയും തർക്കത്തിൻ്റെ കാരണം തത്ത അന്വേഷിച്ചു.കാരണമറിഞ്ഞ് തത്തയക്ക് ചിരിക്കാനായില്ല. കാരണമെന്തെന്നോ ,തങ്ങളുടെ ഇടയിൽ ആർക്കാണ് കൂടുതൽ കറുപ്പ് എന്നതായിരുന്നു വിഷയം. ഇവരോടായി തത്ത പറഞ്ഞു.ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും അവരുടെതായ നിറങ്ങളും സ്വഭാവങ്ങളും ഉണ്ട്. അതിലൊന്നും വലിയ കാര്യമില്ല. നമ്മുടെ മനസ്സും ഹൃദയവും കറുപ്പായി പോകാതിരുന്നാൽ മതി. മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സുണ്ടായാൽ മതി. തത്തയുടെ സ്നേഹത്തോടെയുള്ള സംസാരം കേട്ട മിട്ടുവും കിട്ടനും നാണിച്ച് തല താഴ്ത്തി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ