ഡി.എച്ച്.എസ് കുഴിത്തൊളു/അക്ഷരവൃക്ഷം/പ്രകൃതി എന്ന വരദാനം
പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന അവസ്ഥയിലാണ് ജീവീതം മംഗളപൂർണമായി തീരുന്നതെന്ന് ഭാരതീയദർശനം നമ്മെ പഠിപ്പിക്കുന്നു.എന്നാൽ പ്രപഞ്ചവുമായുള്ള ഈ പരസ്പര ബന്ധമിന്ന് നഷ്ടമായ അവസ്ഥയിലാണ്.വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസ്ഥിതി മലിനമാക്കപ്പെടുന്നു.മറ്റൊന്നിനും വില നല്കാതെ പുരോഗതിക്കു പിന്നാലെ ഓടുന്ന മനുഷ്യന് നന്മ നഷ്ടമാക്കുന്നു.
പ്രകൃതി എന്നുമൊരു പാഠമാണ്.സ്നേഹത്തിന്റെ പങ്കുവയ്ക്കലിന്റെ സാഹോദര്യത്തിന്റെ ഒക്കെ വലിയ പാഠം.പ്രകൃതിയിൽ ഒന്നു കണ്ണോടിച്ചാൽ നമുക്ക് അത് കണ്ടെത്താനാകും.സൂര്യൻ തനിക്കായി മാത്രം പ്രകാശം വർഷിക്കുന്നില്ല.പൂക്കൾ അവയ്ക്കായി മാത്രം സുഗന്ധം പരത്താറില്ല.തേനീച്ചകൾ അവയ്ക്കായി മാത്രം തേൻ ശേഖരിച്ചുവയ്ക്കാറില്ല. ഇതെല്ലാം പ്രകൃതിയുടെ പാഠങ്ങളാണ്.എന്നാൽ മനുഷ്യൻ മാത്രം വ്യത്യസ്തനാണ്. സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ അവന് മടിയില്ല.
ജന്മം നല്കുന്നത് അമ്മയാണ്.പ്രകൃതിയും ഒരു അമ്മയാണ്.പ്രകൃതിയാകുന്ന അമ്മയുടെ ജീവരക്തം പോലും ഊറ്റികുടിക്കുന്ന രാക്ഷസന്മാരായി മനുഷ്യർ മാറി.ഇപ്പോൾ മനുഷ്യനെ ഭീതിയിലാഴ്ത്തി കോവിഡ്-19 എത്തി.എല്ലാം സ്രഷ്ടാവിന്റെ പദ്ധതിയാണ്. മനുഷ്യൻ പ്രകൃതിയെ അറിയേണ്ടിയിരിക്കുന്നു.മനുഷ്യന് തിരക്കുകൾ ഒഴിഞ്ഞിപ്പോൾ പ്രകൃതിയുടെ ഭാഗമായി മാറികഴിഞ്ഞു.പണത്തിനു പിന്നാലെയുള്ള ഓട്ടത്തിൽ പ്രകൃതിയെ മറന്ന മനുഷ്യന് മണ്ണിനെ അറിയാൻ ലഭിച്ച അവസരമാണിത്.
ഓരോ അനുഭവവും ഓരോ പാഠമാണ്.ഇന്ന് മനുഷ്യന് പ്രകൃതിയുടെ വില അറിയാം. മണ്ണിന്റെ മണം അവൻ ഇഷ്ടപ്പെടുന്നു.പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും സ്നേഹിച്ച് ഇന്ന് അവർ സന്തോഷിക്കുന്നു.സ്വാർത്ഥത മാറ്റിവച്ച് ഒന്നായി ജീവിക്കുന്നു കാരണമെന്ത്? അവൻ നേരിടുന്ന അനുഭവങ്ങൾ.ആകാശത്ത് എത്തിനില്ക്കുന്ന ഓരോ പട്ടത്തിന്റെയും നൂല് ഭൂമിയിലാണ്.ചില്ല വിരിച്ചു നില്ക്കുന്ന ഓരോ മരത്തിന്റെയും വേര് മണ്ണിലാണ്.അവിടെ നിന്നാണ് അതിന് ഊർജ്ജം ലഭിക്കുന്നത്. മനുഷ്യന്റെ ഊർജ്ജസ്രോതസ്സ് ഭൂമിയാണ് പണമല്ല. ഭൂമിയിലെ അവസാനത്തെ മരവും വെട്ടിവീഴ്ത്തപ്പെടുമ്പോൾ,ഭൂമിയിലെ അവസാനത്തെ നദിയിലും വിഷം കലർത്തപ്പെടുമ്പോൾ,ഭൂമിയിലെ അവസാനത്തെ മത്സ്യവും പിടഞ്ഞുചാകുമ്പോൾ .....ഒന്നോർക്കുക പണം തിന്നാൽ വിശപ്പ് മാറില്ലയെന്ന്.ഇരുൾ നിറഞ്ഞ രാവിനു പിന്നാലെ സൂര്യകിരണങ്ങൾ വരുന്നതുപ്പോലെ നല്ല ദിനങ്ങൾ നമ്മെ തേടിയെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാം കരുതലോടെ........
ഈവ എലിസബത്ത് സെബാസ്റ്റ്യൻ
|
10 A ദീപ ഹൈസ്‍ക്കൂൾ കുഴിത്തൊളു നെടുംങ്കണ്ടം ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുംങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുംങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ