ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം/അക്ഷരവൃക്ഷം/ഈ ലോക് ഡൗൺ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45208 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈ ലോക് ഡൗൺ കാലത്ത് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ലോക് ഡൗൺ കാലത്ത്

ഈ ലോക് ഡൗൺ കാലത്ത് എന്ത് ബോറിംഗാണല്ലേ!പക്ഷെ, എനിക്കത്ര ബോറടി ഇല്ല കേട്ടോ. കാരണം എനിക്ക് കളിക്കാൻ കൂട്ടിനൊരു പട്ടിക്കുട്ടി ഉണ്ട്, പപ്പി എന്നാണതിന്റെ പേര്. അവന് 11 മാസം പ്രായമുണ്ട്. വെളുപ്പിൽ കറുപ്പും ബ്രാണുമാണവന്റെ നിറം. പപ്പിക്ക്എന്റെ കൂടെ കളിക്കാൻ ഇഷ്ടമാണ്. ലോക്ഡൗണിൽ ബോറടി മാറ്റാൻ എനിക്ക് അച്ഛൻ ക്രിക്കറ്റ് സെറ്റും ഷട്ടിൽ ബാറ്റും കോർക്കുംവാങ്ങി തന്നിട്ടുണ്ട്‌. ഞാനും അച്ഛനും ക്രിക്കറ്റ് കളിക്കുമ്പോൾ അവൻ ബോൾ എടുത്ത് കൊണ്ട് ഓടും.പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് ഗേറ്റിന്റെ ഇരുവശത്തും ഇരുന്നാണ് അടുത്ത വീട്ടിലെ ചേട്ടനുമായി ഞാൻ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത്. അപ്പോൾ പപ്പിയും അവിടെ വന്ന് കിടക്കും. ആംബുലൻസിന്റെ സൈറൺ കേട്ടാൽ അവൻ ഉറക്കത്തിൽ പോലും ഓരിയിടും.ഇതിനിടയ്ക്ക് അവന് സുഖമില്ലാതായി.രണ്ടു പ്രാവശ്യം മൃഗാശുപത്രിയിൽ കൊണ്ടുപോയി, കുത്തിവയ്പെടുത്തു.മരുന്ന് കുടിപ്പിക്കാൻ വലിയ പാടാണ്.അച്ഛൻ മരുന്നുമായി ചെല്ലുമ്പോഴേയ്ക്കും അവൻ പിണങ്ങിക്കിടക്കും. പിന്നീട് അവനെ പുന്നാരിപ്പിച്ച് പിണക്കം മാറ്റി സൂത്രത്തിൽ മരുന്ന് കൊടുക്കും. കൂടാതെ ടീച്ചർ ദിവസേന വാട്സാപ്പിൽ അയച്ച് തരുന്ന എൽ.എസ്.എസ്.മോഡൽ ക്വസ്റ്റ്യൻസ് രാത്രിയിൽ ഞാൻ നോട്ടിലെഴുതും.

ചില ദിവസങ്ങളിൽ ഞാൻ ചിത്രങ്ങൾ വരയ്ക്കുകയും ക്രാഫ്റ്റ് ഉണ്ടാക്കുകയും ചെയ്യും. എന്റെ ചേച്ചിയുടെ ബർത്ത് ഡേയ്ക്ക് ഞാൻ സ്വന്തമായി ഒരു ഗ്രീറ്റിംഗ് കാർഡ് ഉണ്ടാക്കി. ഈ ചൂടുകാലത്ത് കിളികൾക്കായി കൊന്നമരചുവട്ടിൽ വെള്ളവും അരിമണിയും വച്ചു. മൈന, ചെമ്പോത്ത്, കാക്ക, അണ്ണാൻ ഇവരൊക്കെ എന്നും വരാറുണ്ട്.പുളിമരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഞാൻ ആടുമ്പോൾ പപ്പിയും അടുത്ത് വന്ന് കിടക്കും. ഇതൊക്കെ ആണെങ്കിലും ലോക് ഡൗൺ തീരുവാൻ എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.

അയാൻ ശങ്കർ
3 A ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം