ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

09:39, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ല ശീലങ്ങൾ

കൂട്ടുകാരേ നമ്മൾ നിത്യം കുളിച്ചീടേണം
തേക്കണം പല്ലുകൾ നിത്യം കാലത്തും വൈകിട്ടും
തുപ്പരുതേ നമ്മൾ വീടിനു ചുറ്റും
വെട്ടിടേണം നമ്മൾ നഖങ്ങൾ വളരുമ്പോൾ
വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചിടേണം
വീടിനു ചുറ്റും വൃത്തിയായി സൂക്ഷിച്ചിടേണം
കെട്ടി നിർത്തരുതേ മലിനജലം വീടിനുചുറ്റും
വളരുമതിൽ കൊതുകുകൾ രോഗം പകർത്തീടുവാൻ
ചുമക്കുമ്പോഴും തുമ്മുമ്പോഴും
പൊത്തീടുക മുഖം തൂവാല കൊണ്ട്
പുറത്തുപോയി വന്നീടുമ്പോൾ
സോപ്പുകൊണ്ട് കഴുകീടണം കയ്യുകൾ
കൂട്ടുകാരേ നമ്മൾ ഇത്രയും ചെയ്തീടിൽ
വരില്ലല്ലോ നമുക്കൊരു രോഗവും

കൃഷ്ണേന്ദു.ടി.പി.
2 ജി.എൽ.പി.എസ്.തുയ്യം.
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത