എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
09:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു ലോക്ക് ഡൗൺ ഡയറിക്കുറിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ലോക്ക് ഡൗൺ ഡയറിക്കുറിപ്പ്

ഇന്ന് ഞായറാഴ്ച്ച ആണെങ്കിലും പള്ളിയിൽ പോകാൻ സാധിച്ചില്ല.ഞാനും കുടുംബവും ആദ്യമായിട്ടാണ് പള്ളിയിൽ പോകുന്നത് മുടക്കിയിരിക്കുന്നത്.കൊറോണ വൈറസ് എന്ന മഹാമാരി ലോകം മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക എന്നത് ഒാരോ പൗരന്റെയും കടമയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. 19/03/2020 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞ പ്രസംഗത്തിലാണ് 22-ാം തിയതി ഞായറാഴ്ച രാവിലെ 7മണി മുതൽ രാത്രി 9 മണി വരെ ജനതാ കർഫ്യു പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെ തുരത്താൻ ജീവൻ മരണ പോരാട്ടം നടത്തുന്ന ആരോഗ്യപ്രവർത്തകർക്കും കൊറോണ വൈറസ് വ്യാപനത്തെ തടയാൻ പരിശ്രമിക്കുന്ന എല്ലാവർക്കും ആദരവ് അർപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അതനുസരിച്ച് പാത്രങ്ങൾ കൊട്ടിയും കൈകൊട്ടിയും ആദരവ് അർപ്പിച്ചു. രാത്രി 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്തയിൽ ഇന്ത്യൻ ജനതയുടെ മുഴുവൻ സഹകരണവും ഉണ്ടായിരുന്നുവെന്ന് പറ‍ഞ്ഞു.കൊറോണ വൈറസ് പടരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് എനിക്ക് മനസ്സിലായി.

ഷിനോ സെബാസ്റ്റ്യൻ വർഗ്ഗീസ്
4 A എടത്വ സെൻറ് മേരീസ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം