സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ പ്രകൃതിയോടൊത്ത്
പ്രകൃതിയോടൊത്ത്
പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം എന്നാൽ പ്രകൃതിയെ സംരക്ഷിക്കുക, അതിനെ നശിപ്പിക്കാതിരിക്കുക എന്നു തന്നെയാണ്. പ്രകൃതിസംരക്ഷണ മെന്നുള്ളത് മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല മറിച്ച് മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലമില്ലെങ്കിലും ഈ പ്രകൃതിയും ഈ ഭൂമിയും നിലനിൽക്കും. എന്നാൽ ഭൂമിയില്ലാതെ മനുഷ്യർക്ക് വേറെ ഒരു വാസസ്ഥലമില്ല എന്ന വസ്തുത നമ്മൾ ഓർക്കണം.
|