ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കാലം
കാലം
നാരായണേട്ടന്റെ ചുമ കേട്ടാണ് ഞാൻ ആ വാർഡിലേക്ക് കടന്ന് ചെന്നത്. എന്റെ മോളുടെ ജന്മദിനമാണ് നാളെ. വീട്ടിലെത്തിയിട്ട് വേണം അവൾക്കു എന്തുവാങ്ങണമെന്നു തീരുമാനിക്കാൻ. പെട്ടന്നാണ് പുറകിൽ നിന്നെ ആ സ്റ്റാഫിന്റെ വിളി കേട്ടത് : "എന്താണ് നാളെ ലീവ് ആണല്ലോ നിന്റെ ജോലിയും കൂടെ ഞാൻ ചെയ്യണം. " "നാളെ മോളുടെ ജന്മദിനമാണ് വീട്ടിൽ ചെന്നിട്ടുവേണം സമ്മാനം വാങ്ങാൻ പോകാൻ, പോട്ടെ. "ഞാൻ യാത്ര പറഞ്ഞു വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയപ്പോൾ കേട്ടത് ഞെട്ടുന്ന വാർത്തയാണ് കോവിഡ് ബാധിതർ കൂടുകയും ലോക്കഡോൺ പ്രഖാപിക്കുകയും ചെയ്തു ഒപ്പം അത്യാവശ്യമായി എല്ലാ ഹോസ്പിറ്റൽ സ്റ്റാഫും ഡ്യൂട്ടി യ്ക്ക് എത്തണമെന്നതായിരുന്നു വാർത്ത. എന്റെ മകളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയല്ല ഇപ്പോൾ പ്രധാനം എന്നു മനസിലാക്കി ഞാൻ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ രണ്ടു രോഗികൾ ഉണ്ടായിരുന്നു. അവരെ പരിചരിക്കാനായി പി പി കിറ്റ് ധരിച്ചാണ് പോയത്. അസഹനീയമായ അസ്വസ്ഥത ആയിരുന്നു അതിട്ടപ്പോൾ. പിന്നീട് ഞാൻ കണ്ട കാഴ്ച അതിലും വേദനയുള്ളതായിരുന്നു. എന്റെ മകളുടെ അതെ വയസുള്ള ഒരു കൊച്ചു മിടുക്കി. അതെന്റെ കണ്ണ് നിറച്ചു. അവൾ ഒരു നല്ല ചിത്ര കാരി ആണെന്ന് ആരോ പറഞ്ഞു. എന്റെ മകളും ചിത്രം വരയ്ക്കാറുണ്ട് അതാണ് എനിക്ക് ഓർമ വന്നത്. അവൾ എല്ലാവരോടും വളരെ സംസാരിക്കും. അതുകൊണ്ട് എല്ലാവരോടും പെട്ടെന്ന് അടുത്തു. കുറച്ചു നാളുകൾക്കു ശേഷം അവൾ അസുഖം മാറി ഹോസ്പിറ്റൽ വിട്ടു. ഒരു പകർച്ച വ്യാധി ഉയർത്തിയ ഭീഷണിയിൽ നിന്നും ലോകം കര കയറി. ഒരു ദിവസം എന്നെ തേടി വീട്ടിൽ ഒരു പാർസൽ വന്നു. എന്റെ മകളുടെ മനോഹരമായ ഒരു ചിത്രം ആയിരുന്നു അത്. ആ ചിത്രം ആ കുട്ടിയുടെ എനിക്കുള്ള ഒരു സ്നേഹ സമ്മാനം ആയിരുന്നു........ ഈ കോവിഡ് കാലത്ത് നമ്മുക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഉള്ള നമ്മുടെ സമ്മാനമാണ് സ്നേഹം.. പ്രതിരോധം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ