ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കേരളത്തിന്റെ ചെറുത്ത് നിൽപ്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിന്റെ ചെറുത്തുനിൽപ്പ്

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കോവിഡ് -19. ഒരു രാജ്യത്തെ അല്ലെങ്കിൽ ഒരു പ്രത്യേക പ്രദേശം മാത്രമല്ല ലോകമൊന്നാകെ ഇതിൽ ആടിയുലഞ്ഞ് കൊണ്ടിരിക്കുന്നു. കൊറോണ വൈറസ് ഒരു നിസ്സാര വൈറസ് ആണ്. എന്നാൽ നമ്മൾ എപ്പോഴും ശരീര അകലം പാലിച്ചാൽ മാസ്ക് ധരിച്ചും നമുക്ക് ഈ വൈറസ് പടരുന്നത് തടയാം. ഇത് ലോകമൊന്നാകെ പടർന്ന് കൊണ്ടിരിക്കുന്നു. ഇത് ആരോഗ്യ മേഖലയെ മാത്രമല്ല, സാമ്പത്തിക മേഖലയെയും ബാധിച്ചിരിക്കുന്നു. ലോകം മുഴുവൻ ലോക ഡൗൺ ആണ്. ചൈനയിലെ വു ഹാൻ എന്ന സ്ഥലത്ത് നിന്ന് തുടങ്ങി ഇന്ന് ലോകത്താകെ പടർന്നിരിക്കുന്നു. എങ്കിലും നമ്മുടെ കൊച്ചു കേരളം കൊറോണ വ്യാപനം തടയുന്നതിൽ വളരെയധികം വിജയിച്ചിരിക്കുന്നു. കേരള ഗവർന്മെന്റിന്റെയും , പ്രതിപക്ഷത്തിന്റെയും, ആരോഗ്യ പ്രവർത്തകരുടെയും, പോലീസിന്റെയും കൃത്യമായ ഇടപെടലുകളും കൂടാതെ നാമോരോരുത്തരുടേയും അനുസരണ കൊണ്ടും മാത്രമാണ് അതിനെതിരെ പോരാടി വിജയിക്കാൻ കഴിഞ്ഞത്. അമേരിക്ക, ഇറ്റലി പോലുള്ള രാജ്യങ്ങൾ ഈ വൈറസിനെ പിടിച്ചുനിർത്തുന്ന കാര്യത്തിൽ പരാജയപ്പെട്ടു. ഇനിയും നമ്മൾ എല്ലാവരും എപ്പോഴും കൈകഴുകിയും, അകലം പാലിക്കുകയും, മാസ്ക് ധരിക്കുകയും വേണം. ഒന്നിച്ചു നിന്ന് പോരാടണം ആരോഗ്യം പ്രവർത്തകർ പറയുന്നതുപോലെ അനുസരിച്ചും സഹകരിച്ചും നിൽക്കണം. എങ്കിൽ മാത്രമേ ഈ മഹാമാരിയെ നേരിടാൻ പറ്റൂ. ~~"ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്"~~

Anushmiya
4 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം