പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പൂവൻ മയിലിൻെറ നൃത്തം
പൂവൻ മയിലിൻെറ നൃത്തം
പുങ്കവൻ കാട്ടിലെ പൂവൻ മയിൽ വലിയ നൃത്തക്കാരനാണ്.ആകാശത്ത് മഴക്കാർ കുമിഞ്ഞ്കൂടിയാൽ അവൻ സുന്ദരമായി നൃത്തം ചെയ്യാൻ തുടങ്ങും.അതുകണ്ട് പൂങ്കുന്നിലെ പൂങ്കുയിൽ പാട്ടു പാടാൻ തുടങ്ങും.അതുകേട്ട് അപ്പക്കാട്ടിലെ ഉപ്പൻ ചേട്ടൻ മദ്ദളം കൊട്ടാൻ തുടങ്ങും. പുങ്കവൻ കാട്ടിലെ ചെടികളും പൂക്കളും തെന്നല കാറ്റിൽ തലകളാട്ടി താളം പിടിക്കും.ഇതൊക്കെ കണ്ട് പിച്ചകകാട്ടിലെ കീച്ചു മുയലും മീച്ചു മുയലും കൈകൊട്ടി- ച്ചിരിക്കും. ഒരു ദിവസം ആകാശത്ത് കരിമ്പടകെട്ടു പോലെ കാർമേഘം കുമിഞ്ഞുകൂടുന്നതു കണ്ട് പിച്ചക- ക്കാട്ടിലെ കീച്ചു മുയലും മീച്ചു മുയലും ചാടിയെഴുന്നേറ്റു. "ഹയ്യടാ ആകാശത്ത് മഴക്കാർ വന്നു.പൂങ്കവൻ കാട്ടിലെ പൂവൻ മയിൽ ഇപ്പോൾ നൃത്തം ചെയ്യും" കീച്ചു മുയലും മീച്ചു മുയലും പൂങ്കവൻ കാട്ടിലേക്ക് വെച്ചു പിടുച്ചു. അങ്ങനെ കീച്ചു മുയലും മീച്ചു മുയലും പൂവൻ മയിലിനെ കാണാൻ പോയി.പക്ഷെ കണ്ടില്ല.രണ്ടു പേർക്കും സങ്കടമായി.അതുകണ്ട് പൂവൻ മയിൽ പീലികൾ വിടർത്തി നൃത്തം ചെയ്യാൻ തുടങ്ങി. അതു കണ്ട് രണ്ടു പേർക്കും സന്തോഷമായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ