ഡി.എൻ.എം.എ.യു.പി.എസ്.എടയാറ്റൂർ/അക്ഷരവൃക്ഷം/എൻറെ മാവിലെ കിളിക്കൂട്
എന്റെ മാവിലെ കിളികൂട്
ഞാൻ രാവിലെ വരാന്തയിലേക്ക് പോയി മുറ്റത്തുള്ള മാവിലേക്കൊന്നു നോക്കി. അപ്പോൾ മനോഹരമായ ഒരു കാഴ്ച കണ്ടു . രണ്ടു കിളികൾ ആ കൂട്ടിൽ . അവരുടെ അരികത്തായി രണ്ടു ചെറിയ പറക്കാൻ വയ്യാത്ത കുഞ്ഞുങ്ങൾ . ഞാൻ അവരെ കുറച്ച് സമയം നോക്കി നിന്നു. എന്തൊരു കൌതുകമായി രുന്നു ആ കാഴ്ച . കുറച്ച് നേരം കഴിഞ്ഞപ്പോൾ അതിൽ ഒരു കിളി പറന്നു പോയി . ഞാൻ ഒരു നിമിഷം ചിന്തിച്ചു എങ്ങോട്ടായിരിക്കും ആ കിളി പോയിട്ടുണ്ടാവുക ? കുറച്ച് നേരം കഴിഞ്ഞപ്പോൾ അതാ വരുന്നു പറന്നു പോയ അതെ കിളി , ചുണ്ടിൽ കുറച്ച് ഭക്ഷണവുമായിട്ട് . എന്നിട്ട് കിളികുഞ്ഞുങ്ങൾക്കും കിളിക്കും നൽകിയതിനു ശേഷം ആ കിളിയും കഴിച്ചു . എന്ത് മനോഹരമാണ് നമുക്ക് ചുറ്റുമുള്ള പരിസരം.! പക്ഷേ നമ്മളാരും അത് കാണാറുമില്ല. കാണാൻ ശ്രമിക്കാറുമില്ല . ഈ കൊറോണ കാലത്ത് ലോക്ക്ഡൗൺ ആയി വീട്ടിലിരിക്കേണ്ടി വന്നപ്പോൾ എല്ലാ അവധിക്കാലങ്ങളിലും ഉള്ളതിനേക്കാൾ പല കാര്യങ്ങളിലും തിരിച്ചറിവ് എന്നെപോലെ എല്ലാവർക്കും ഉണ്ടായിട്ടുണ്ടാവുമെന്നാണ് എന്റെ വിശ്വാസം . കൊറോണ വൈറസ് പടർന്നു പിടിച്ചപ്പോഴാണ് നമ്മുടെ നിത്യ ജീവിതത്തിൽ ശുചിത്വത്തിന് നാം ചിന്തിച്ചിരുന്നതിനേക്കാൾ എത്രയോ വലിയ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായത് . പരീക്ഷയില്ലാതെ സ്കൂൾ അടച്ചപ്പോൾ സന്തോഷമായെങ്കിലും അതിന്റെ കാരണവും ഗൗരവവും പിന്നീടാണ് എനിക്ക് മനസ്സിലായത് . കിളി തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകിയതു പോലെ എല്ലാ വീട്ടിലേയും അച്ഛൻമാർ രാവിലെ നമുക്കൊക്കെ വേണ്ടി ജോലിക്കു പോകുന്നു. മക്കൾക്കു വേണ്ടി ഭക്ഷണം പാകംചെയ്യാൻ എല്ലാ വീട്ടിലും എല്ലാ കൂട്ടിലും ഓരോ അമ്മകിളികളുമുണ്ട് . അമ്മ നട്ട ചെടികളിലെ പൂവുകൾക്കൊക്കെ എന്തൊരു ഭംഗി ആണ്. കാലത്തെ എണീറ്റ് വെള്ളമൊഴിച്ചും തലോടിയും പരിപാലിച്ചിട്ടാണ് അവയൊക്കെ ഇത്ര ഭംഗിയോടെ പൂത്തുനിൽക്കുന്നതെന്ന് എനിക്കിപ്പോൾ മനസിലായി. ആ ദൗത്യം ഏറ്റടുത്ത് ചെയ്തപ്പോൾ ചെടിയിൽ വിരിഞ്ഞ പൂവുകൾ ഒക്കെ എന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ എനിക്ക് തോന്നി. അച്ഛൻ കൊണ്ട് വന്ന മാമ്പഴം കഴിച്ച് അതിന്റെ വിത്ത് ഞാനും അനിയനും അച്ഛനും ചേർന്ന് ഞങ്ങളുടെ തൊടിയിൽ കൊണ്ട് പോയി നട്ടു. ഒരിക്കൽ എന്റെ മാവിലും രണ്ടു കിളിയും കുഞ്ഞുങ്ങളും കൂടുകൂട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൊറോണ വന്നതോടെ ആളുകളും വാഹനങ്ങളും ഫാക്ടറികളുമെല്ലാം പ്രവർത്തനരഹിതമായതോടെ പ്രകൃതിക്ക് അന്തരീക്ഷമലിനീകരണത്തിൽ നിന്ന് മുക്തി നേടാൻ സാധിച്ചു. നമുക്ക് ഓരോരുത്തർക്കും തീരുമാനിക്കാം ഞാൻ കാരണം എന്റെ പരിസരവും എന്റെ നാടും അന്തരീക്ഷവും മലിനമാകില്ല എന്ന്. മനുഷ്യർ അല്ലാത്ത ജീവജാലങ്ങൾക്കും പ്രകൃതിയിൽ സന്തോഷത്തോടെ ജീവിക്കാൻ നമുക്ക് അവസരം കൊടുക്കാം. കൊറോണ വൈറസിനെ പോലെ മരുന്ന് കണ്ടുപിടിക്കാത്ത രോഗങ്ങൾക്ക് ശരീര പ്രതിരോധശേഷി കൂട്ടുക എന്നതാണ് ഏക പരിഹാരം. ആരോഗ്യപ്രധമായ ജീവിതശൈലിയിലൂടെ മാത്രമേ നമുക്കത് നേടിയെടുക്കാൻ സാധിക്കൂ. അതിനായി നമുക്ക് പ്രയത്നിക്കാം..........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ