എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/വേറിട്ടൊരുകാലം
വേറിട്ടൊരുകാലം
വരും തലമുറകളിലും നമ്മൾ ഇപ്പോൾ പ്രതിനിധീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും. ഇതൊരു ചരിത്രമാകും. ലോകം മുഴുവൻ ഒരേ ഒരു ശത്രു വിനെ കണ്ട് ഭയക്കുന്ന ഈ കാലം ജാതി മത വർഗ്ഗവർണ്ണ വ്യത്യാസം കോ വിഡ് -19 എന്ന വൈറസിനില്ല. ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ ആരംഭിച്ച് ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചു.ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു. വിവിധ സ്വഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്തത്തോടെ നിന്നാൽ മാത്രമെ കോ വിഡ്- 19 എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ സാധിക്കൂ.ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ഇറ്റലി കണ്ണീരണിഞ്ഞു നിൽക്കുകയാണ്. ഒരു പ്രളയം വന്നപ്പോൾ നമ്മൾ ഒരുമയോടെ നിന്നു.അതു പോലെ ഈ സമയത്തും സാമൂഹിക അകലം പാലിച്ച് ഒരേ മനസ്സോടെ വീട്ടിലിരിക്കുകയാണ് ചെയ്യേണ്ടത്. കൊറോണയ്ക്ക് എതിരെയുള്ള ഈ യുദ്ധത്തിൽ മുന്നിൽ നിന്ന് പോരാടുന്നത് .നമ്മുടെ സുഹൃത്തുക്കളായ ഡോക്ടർമാരും, നഴ്സുമാരും,ആരോഗ്യ പ്രവർത്തകരുമാണ്. നമ്മൾ ഇത് അതിജീവിച്ചേ പറ്റൂ. തീർച്ചയായും നമ്മൾ അതിജീവിക്കും.ഈ സമയത്ത് നെൽസൻ മണ്ടേലയുടെ വാക്കുകളാണ് ഓർമ്മ വരുന്നത്." ചെയ്തു കഴിയും വരെ ഏത് കാര്യവും അസംഭവ്യം എന്നു തോന്നാം". നമ്മൾ ' അതിജീവിച്ചു മുന്നേറും. ഇന്ന് നമ്മുടെ ജീവിതത്തിൽ ശുചിത്വം ശീലമായി കഴിഞ്ഞിരിക്കുന്നു. വളരെ വ്യാപന ശക്തിയുള്ള വൈറസാണ് കൊറോണ .നിപ്പ പോലുള്ള വൈറസുകൾ തീവ്രമായതാണെങ്കിലും വ്യാപന ശക്തി കുറവാണ്. എന്നാൽ കൊറോണ അതീവ വ്യാപന ശക്തിയുള്ളതാണ്. ലോകമാകെ രാജ്യത്താക്കെ ആപത്ത് വ്യാപിക്കുമ്പോഴും പലരും നമ്മെക്കുറിച്ച് ആലോചിക്കുന്നില്ല. കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുo അടച്ച വാതിലുകൾ തുറക്കാതെ നിൽക്കുകയാണ് .കർണാടക.പ്രശ്നം വരുമ്പോൾ സ്വാർത്ഥ ചിന്തയല്ല പ്രകടമാക്കേണ്ടത്. പകരം ഹൃദയവിശാലതയാണ്. ഈ കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ആശങ്ക പടർത്തുക യാ ണ് വ്യാജന്മാർ.ഇതും നമ്മൾ ചെറുക്കണം, മനസിലാക്കണം. കോ വിഡ് -19 എന്ന രോഗം ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യവും രൂക്ഷമായിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിലും നമ്മുടെ ദീപങ്ങൾ സമൂഹത്തിൽ കാണാൻ കഴിയും.അമേരിക്കയിൽ പുതിയ വാക്സിൻ പണിപ്പുരയിൽ സ്വന്തം ശരീരം വിട്ടുനൽകിയവരിൽ ഒരാളാണ് ജെന്നിഫർ ഹാലർ.ഓരോ തോണിയിലിരുന്ന് കോ വിഡ് -19 എന്ന മഹാമാരിയെ തോൽപിക്കാൻ നാം തുഴയുന്നു എന്നു പറയുമ്പോഴും ഓരോരുത്തർക്കും ആ പോരാട്ടം വ്യത്യസ്തമാണ്. ഇതെല്ലാം അതിജീവിച്ചു കഴിയുമ്പോൾ ഈ ലോകം പഴയതുപോലെ ആയിരിക്കില്ല. അതു കൊണ്ട് ലോകമെമ്പാടും പ്രത്യാശയുടെ വസന്തങ്ങൾ ഉണ്ടാകട്ടെ........
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം