എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ പ്രസംഗം
കൊറോണ ഒരു പ്രസംഗം
മാന്യ സദസ്സിന് എൻറെ വിനീതമായ നമസ്കാരം, ഞാൻ ഇവിടെ പറയാൻ പോകുന്നത് കൊറോണ അല്ലെങ്കിൽ കോവിഡ്- 19 എന്ന മഹാമാരിയെ കുറിച്ചാണ്.ഇന്ന് ഈ ലോകത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ഒരു വലിയ വ്യാധി ആയി കഴിഞ്ഞു കൊറോണ വൈറസ്.ഈ വൈറസ് കാരണം അനേകം ജനങ്ങൾ മരിച്ചകൊണ്ടിരിക്കുകയാണ്. ഇറ്റലി ,ചൈന ,അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷക്കണക്കിനു ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളിലുംലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹ വ്യാപനം തടയാൻ ആണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പകരുകയാണ്.ചൈനയിലെ വുഹാൻനഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വൈറസിനെ ഇരയായത്. ചൈനയിൽ മാത്രം തന്നെ മൂവായിരത്തിലധികം ആൾക്കാരാണ് ആണ് വൈറസ് ബാധിച്ച് മരിച്ചത്. 160 ലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്ന കൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളം ആയിട്ടാണ് ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ സിനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശത്തെ തകരാറിൽ ആക്കാൻ കെൽപ്പുള്ള വൈറസ് ആണ് ഈ കൊറോണ വൈറസ്. 2019 ഇൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഉഹദിൽ ആണ് ആദ്യമായി ഈ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.ഇതിനകം ജപ്പാൻ ,ഹോങ്കോങ്, ദക്ഷിണ കൊറിയ ,യു എസ് തുടങ്ങിയിയ ഇടങ്ങളിൽ വൈറസ് ബാധ ഉണ്ടെന്നതാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പനി ,ചുമ, ശ്വാസതടസ്സം, തുടങ്ങിയവയാണ്. ഈ വൈറസിന് മുൻകരുതലുകൾ ഉണ്ട്. 20 സെക്കൻഡ് എടുത്ത് കൈ ഹാൻഡ് വാഷ് ,സോപ്പ്, ഉപയോഗിച്ച് നന്നായി കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്കോ കർച്ചീഫ് ധരിക്കണം. മറ്റൊരാളുമായി സമ്പർക്കം പുലർത്തുമ്പോൾ അപ്പോൾ അകലം പാലിക്കണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ നമുക്ക് കൊറോണ വൈറസ് നോട് ചെറുത്തു നിൽക്കാം. വൈറസിനെ നമുക്ക് പേടിക്കേണ്ട. നമുക്ക് ഒരുമിച്ച് നിന്ന് കുൊറോണയെ ചെറുക്കാം Break The Chain. ഞാൻ ഇത്രയും പറഞ്ഞു കൊണ്ട് എൻറെ ലളിതമായ വാക്കുകൾ ചുരുക്കുന്നു........... നന്ദി നമസ്കാരം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം