ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/"കേരള സർക്കാർ അച്ഛാ ഹേ......"
"കേരള സർക്കാർ അച്ഛാ ഹേ......"
ചെെനയിലെ വുഹാനിലാണ് ഈ മഹാമാരി പിറന്നത്.കൊറോണ,കോവിഡ്19 ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തപ്പോൾ കൊറോണയെ പ്രതിരോധിക്കുന്നതിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും മറ്റു വകുപ്പിലെ ജീവനക്കാരും ചെയ്ത ഓരോ പ്രവർത്തനങ്ങളും വളരെയധികം പ്രശംസനീയമാണ്.ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയായ കൊച്ചു കേരളം,,ഓഖിയും,നിപയും,രണ്ട് പ്രളയവും പിടിച്ചു കുലുക്കിയ കേരളത്തെ കോവിഡ്19 എന്ന മഹാ മാരി കീഴടക്കി.എന്നാൽ കേന്ദ്ര-കേരള സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചതിനാൽ, കേരളം കൊറോണയെ പിടിച്ചു കെട്ടുന്നതിൽ മുൻപന്തിയിലെത്തി. കേരളത്തിൽ ഏകദേശം മുപ്പത് ലക്ഷത്തോളം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് സർക്കാറിന്റെ കണക്ക്.ഈ അതിഥി തൊഴിലാളികളെയും പ്രതിസന്ധി ഘട്ടത്തിലും നമ്മൾ ചേ൪ത്തുപിടിച്ചു.അവർക്ക് ആവശ്യമായ ഭക്ഷണം, താമസസൌകര്യം എന്നിവ നൽകി സർക്കാർ അവരെ സംരക്ഷിച്ചു. ഇനി അവർ സ്വന്തം നാട്ടിലേക്ക്.....അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നും കെ.എസ്.ആ൪.ടി.സി. ബസ്സിൽ റയിൽവേ സ്റ്റേഷനിലേക്കും അവിടെ നിന്ന് പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക്.....മുപ്പത്തഞ്ച് മണിക്കൂർ യാത്രാസമയത്ത് കഴിക്കാ൯ വേണ്ട ഭക്ഷണവും വെള്ളവും അവർക്ക് നൽകി. ഇനി ആ വണ്ടി അവരുടെ സ്വന്തം നാട്ടിലേക്ക്.... ലോക്ഡൌൺ തുടങ്ങിയത് മുതൽ കേരളം നൽകിയ സൌജന്യ ഭക്ഷണമാണ് അവർ കഴിച്ചത്. ഈ മഹാമാരിക്കാലത്ത് ഇത്ര ത്തോളം ഹൃദ്യമായ ചേർത്ത്പിടിക്കലും യാത്രയയപ്പും ലോകത്തെ വിടെയെന്കിലും കണ്ടിട്ടുണ്ടോ? കേരളം ഇങ്ങനെയൊക്കെയാണ്,ഇപ്പോഴവ൪ ഹൃദയപൂ൪വ്വം മടങ്ങുന്നു....നിറഞ്ഞ മനസ്സോടെ......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ