ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/മീനുവിൻ്റെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മീനുവിൻ്റെ ദുഃഖം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മീനുവിൻ്റെ ദുഃഖം

ഇത് മീനുവിൻ്റെ കഥയാണ്. അവളുടെ ജീവിതത്തിലെ ചെറിയൊരു താള്'. മീനു ഇപ്പോൾ ഏഴാം ക്ലാസിലാണ്.7 കഴിയാറായി. എക്സാം മൂന്നാലെണ്ണം കഴിഞ്ഞു. അവൾ എട്ടാം ക്ലാസിലേക്ക് പോവുന്ന സ്വപ്നങ്ങൾ നിരന്തരം കണ്ടു കൊണ്ടിരിക്കയാണ്. ഏതൊരു ഏഴാം ക്ലാസുകാരിയുടെയും മനസിലുള്ള സ്വപ്നമാണ് നല്ലൊരു ഹൈസ്ക്കൂൾ, പുതിയ ഫ്രൻ്റ്സ് ഒക്കെ.അങ്ങനെ മീനു അടിച്ചു പൊളിച്ച് പുതിയ സ്ക്കൂളും സ്വപ്നം കണ്ടിരിക്കെയാണ് അവൻ്റെ വരവ്.കോവിഡ്- 19, കൊറോണ എന്നീ ഇരട്ടപ്പേരുകളുള്ള വൈറസ് .മീനുവിൻ്റെ സ്വപ്നങ്ങളുടെ കാലം കൂട്ടാൻ അവനെത്തി. ചൈനയാണ് അവൻ്റെ ഉറവിടം. അവളുടെ നാട്ടിൽ പൗരത്വത്തിൻ്റെ പേരിൽ പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയം. അപ്പോഴാണ് എല്ലായിടത്തും കൊറോണ ഭീതി പടർന്നത്.

ചൈനയിൽ നിന്നും സമ്പർക്കത്താൽ രോഗം പടരുകയും പലരും മരിക്കുകയും ചെയ്തു മീനു ദിവസേന പത്രത്തിൽ വായിച്ചു 'ചൈനയിൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ചതും ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം പിടിപെട്ടതും'. രോഗം ചൈനയിൽ ഒതുങ്ങിയില്ല. ലോകമെമ്പാടും അവൻ പടർന്നു.അങ്ങനെ നമ്മുടെ ഇന്ത്യയിലും അവൻ വന്നു. ഒരു നാൾ കേരളത്തിലും. ജനങ്ങളിൽ ആശങ്കയുയർത്തി ഈ വൈറസ്: ജനങ്ങളോട് പുറത്തു പോവാതിരിക്കാനും മാസ്ക്ക് ധരിക്കാനും ഗവൺമെൻ്റ് ഉത്തരവിട്ടു. സ്വയം സുരക്ഷ ഉറപ്പാക്കാനും പറഞ്ഞു. മീനു ആകെ ദു:ഖത്തിലായി.കാരണം എക്സാമുകളും മറ്റെല്ലാ സാമൂഹ്യ പരിപാടികളും മാറ്റി. കല്യാണങ്ങളും കളികളും കൂടി നിൽക്കുന്ന എല്ലാ സന്ദർഭങ്ങളും ഒഴിവാക്കി. ലോകമാകെ നിശബ്ദത.പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എവിടേക്കും പോകാൻ വയ്യാത്ത അവസ്ഥ.കേരളത്തിലും ഒരാൾ മരിച്ചപ്പോൾ ലോക് ഡൗൺ കർശനമാക്കി.

പ്രവാസികളാണ് ഇത് കൊണ്ടുവന്നതെന്ന സംസാരം തുടങ്ങി.ഒരു വിരുന്നു പോലും പോവാൻ പറ്റാത്ത അവസ്ഥ.മീനുവിൻ്റെ ദു:ഖം കൂടി. അവളുടെ വാപ്പച്ചി ഗൾഫിലാണ്.ഗൾഫിൽ ഇവിടത്തെ പോലെ കർക്കശമല്ലാത്തതിനാൽ രോഗം പടർന്നു പിടിച്ചിരുന്നു. നമ്മുടെ കേരളത്തിൽ അതു വരെ പാർട്ടിയുടെ പേരിൽ തല്ല് കൂടിയവർ പോലും ഒറ്റക്കെട്ടാണ്. ഇന്ന് പള്ളിയിൽ നമസ്കാരമില്ല. അമ്പലത്തിൽ പൂജയില്ല.കുർബാനയില്ല. ലോക് ഡൗൺ കുറഞ്ഞു വന്നപ്പോൾ മീനുവിന് ആകാംക്ഷ. കുറച്ചു കാലത്തിനുള്ളിൽ കൊറോണയെ തുരത്താനാകും. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള തിടുക്കത്തിലാണ് സർക്കാർ. മാറ്റി വെച്ച പരീക്ഷകൾ ഉടനെ ഉണ്ടാവും. മീനു കാത്തിരിക്കുകയാണ് കൊറോണയുടെ അന്ത്യത്തിനു വേണ്ടി.

പുതിയ സ്ക്കൂളിൽ പോകാൻ അവൾക്ക് തിടുക്കമായി. നമ്മുടെ പഴയ നാടിനു വേണ്ടി അവൾ കാത്തിരിക്കുകയാണ്. മീനു കൊറോണയോട് മനസിൽ പറഞ്ഞു. "നീ സൂക്ഷിക്കുക, ഇത് കേരളമാണ്. ഇവിടെ നിന്നെ പടരാൻ ഞങ്ങൾ അനുവദിക്കില്ല'.രാവന്തിയോളം നിന്നെ തോല്പിക്കാൻ ഇവിടെ പോലീസ് ഉണ്ട്, ആരോഗ്യ പ്രവർത്തകരുണ്ട്, സർക്കാരുണ്ട്, ഡോക്ടർമാരും നഴ്സ് മാരുമുണ്ട്. നിൻ്റെ അന്ത്യം അടുത്തിരിക്കുന്നു. "

സൻഹ റിയാന.പി
7 B ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ