23:57, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asmhs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളം, ഹാ... സ്വർഗ്ഗം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശാന്തമീ ലോകം ശാന്തമീ നഗരം
ശാന്തമീ സന്ധ്യ ശാന്തമീ പ്രപഞ്ചം
ഗൃഹങ്ങൾക്കുളളിലൊതൂങ്ങീ മാനവർ
സൈര്യവിഹരിപ്പൂ മൃഗങ്ങൾ പക്ഷികൾ
തെളിനീരൊഴുക്കീ പുഴകൾ വീണ്ടും
പ്രകൃതിക്കൊരാശ്വാസമായ് ഈ നാളുകൾ
ഭിക്ഷുക്കൾക്കും അതിഥികൾക്കും
സാന്ത്വനമേകി ദൈവത്തിൻ നാട്
ലോകത്തിന്നഭിമാനമായ് ദൈവ-
ദൂതരാം ആരോഗ്യ സേവകർ
വാഴ്ത്താം നമ്മുക്കേവർക്കും
ഇക്കൂട്ടർതൻ ചെയ്തിയ്‍തിയെ
സ്തുതിക്കാം നമ്മുക്കേവർക്കും ദൈവത്തിൻ
കരുണയ്ക്കായ്
എന്തുവന്നാലും തളരില്ല നാം
ദൈവത്തിൻ നാട്ടിലെ മക്കളല്ലെ
അതിജീവിക്കും നാമീ ദുർദിവസങ്ങളെ
പടുത്തുയർത്തും നാമിവിടെ
വീണ്ടുമൊരു സ്വർഗ്ഗം.
കേരളം, ഹാ... സ്വർഗ്ഗം