സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വം ജീവിതത്തിലെ ഒരു പ്രധാന ഗുണമാണ്. ഇത് ദൈവികതയുടെ തൊട്ടടുത്തായി കണക്കാക്കപ്പെടുന്ന ഒരു ശീലമാണ്. ശുചിത്വം എന്നാൽ ശുദ്ധിയുള്ള അവസ്ഥ എന്നാണ് അർത്ഥമാക്കുന്നത്. ആരോഗ്യമുള്ള ജീവിതത്തിന്റെ പ്രധാന പടിയാണ് ശുചിത്വം. രോഗപ്രതിരോധം ശുചിത്വത്തിന്റെ മറ്റൊരു വശമാണ്. ശുചിത്വം പാലിക്കുക എന്നാൽ സ്വയം വൃത്തിയായി സൂക്ഷിക്കുക എന്നത് മാത്രമല്ല അർത്ഥമാക്കുന്നത്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാനും നമുക്ക് കടമയുണ്ട്. നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സൂക്ഷിക്കാൻ ഈ ശീലം നമ്മെ സഹായിക്കുന്നു. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ബോധവാന്മാരാക്കണം ഈ ശീലം ജീവിതത്തിലുടനീളം തുടരാൻ അവർക്ക് പ്രചോദനം നൽകണം. ശുചിത്വം എന്നത് ഒരു ശീലം മാത്രമല്ല, ഒരു വ്യക്തിയുടെ ആന്തരിക സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ്. ശുചിത്വം എന്നത് ഒരു വ്യക്തിയുടെ മേൽ നിർബന്ധിച്ച് ഏൽപ്പിക്കേണ്ട ഒന്നല്ല ,മറിച്ച് അത് കൃത്യമായി പരിശീലിപ്പിക്കുകയും ജീവിതശൈലി ആക്കുകയും വേണം. രോഗങ്ങളെയും മറ്റ് പകർച്ചവ്യാധികളെയും തടയാൻ ഈ ശീലം നമ്മെ സഹായിക്കുന്നു. വ്യക്തികളും സമൂഹവും ശുചിത്വം പാലിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാനും പ്രകൃതിയെ കാത്തുസൂക്ഷിക്കുവാനും നമുക്ക് സാധിക്കും. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ ഫലമായിട്ടാണ് നമ്മളിപ്പോൾ അനുഭവിക്കുന്ന ഈ മഹാമാരി. ലോകമെമ്പാടും പരക്കുന്ന കൊറോണ എന്ന ഭീതിയെ ചെറുക്കാനായി ലോകമൊട്ടാകെയുള്ള ജനങ്ങൾ നെട്ടോട്ടമോടുകയാണ്. നമ്മളിപ്പോൾ അനുഭവിക്കുന്ന ഈ മഹാദുരന്തത്തെ അതിജീവനത്തിലൂടെ തോൽപ്പിക്കാം. കൊറോണാ വൈറസിനെ ശക്തമായി പ്രതിരോധിച്ച് അതിജീവിക്കണം .നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെല്ലാം മനുഷ്യൻ പ്രകൃതിയോട് ചെയ്ത ദ്രോഹത്തിന് ദൈവം തന്ന ശിക്ഷയുടെ തെളിവാണ്. ഈ ദുരിത കാലത്തെങ്കിലും ശുചിത്വത്തിന്റെ പ്രാധാന്യം മനുഷ്യസമൂഹം മനസ്സിലാക്കട്ടെ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ